പരവൂർ: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
12674 തിരുവനന്തപുരം സെൻട്രൽ – ഡോ. എം.ജി.ആർ. ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിൽ 14 ന് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക.
മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ അന്ന് ഒഴിവാക്കി. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
22503 കര്യാകുമാരി-ദിബ്രുഗഡ് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും 14ന് ആലപ്പുഴ വഴിയായിരിക്കും ഓടുക. അന്നത്തെ ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് 13 – ന് (നാളെ) ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും മധ്യേ സർവീസ് ഭാഗികമായി റദ്ദാക്കി. ട്രെയിൻ നാഗർകോവിലിൽ നിന്ന് രാവിലെ 6.33ന് ചെന്നൈക്ക് പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.
