അ​ശാ​സ്ത്രീ​യ മു​രി​ങ്ങ ന​ഴ്‌​സ​റി നി​ർ​മാ​ണം; മൂ​ന്നു ല​ക്ഷം രൂ​പ ന​ഷ്ടം

അ​മ്പ​ല​പ്പു​ഴ: അ​ശാ​സ്ത്രീ​യ രീ​തി​യി​ലു​ള്ള മു​രി​ങ്ങ ന​ഴ്‌​സ​റി നി​ർ​മാ​ണം മൂലം മൂ​ന്നു ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ന​ഷ്ടമുണ്ടായതായിആക്ഷേ പം. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് മാ​ത്ത​യി​ൽ വീ​ടി​നു സ​മീ​പ​മാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​രി​ങ്ങ ന​ഴ്‌​സ​റി നി​ർ​മാ​ണം ന​ട​ത്തി​യ​ത്. 3,66, 493 രൂ​പ​യാ​ണ് ഇ​തി​നാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 365 രൂ​പ ദി​വ​സവേ​ത​ന നി​ര​ക്കി​ൽ 930 തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​യി​രു​ന്നു പ​ദ്ധ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്ന​ത്.

പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ വി​ത്തി​ട്ട് വ​ള​ർ​ത്തേ​ണ്ട​തി​നു പ​ക​രം ഇ​വ വെ​റും മ​ണ്ണി​ലാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്. മൂന്നു കേ​ന്ദ്രങ്ങ​ളി​ലാ​യാ​ണ് ന​ഴ്‌​സ​റി നി​ർ​മാ​ണം ന​ട​ത്തി​യ​ത്. 9,000 രൂ​പ​യോ​ളം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സ്വ​യം മു​ട​ക്കി​യാ​ണ് ഇ​തി​നാ​യു​ള്ള വി​ത്തു വാ​ങ്ങി​യ​ത്. കൂ​ടു​ത​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ല​ഭി​ക്കാ​നാ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഈ ​പ​ണം ചെ​ല​വ​ഴി​ച്ച് ഇ​വ വാ​ങ്ങി​യ​ത്.

എ​ന്നാ​ൽ, ഇ​തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു പ​രി​ശീ​ല​ന​വും ഇ​വ​ർ​ക്ക് ന​ൽ​കാ​തി​രു​ന്ന​തി​നാ​ൽ വെ​റും മ​ണ്ണി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് മു​രി​ങ്ങ ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ​ത്. പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ഇ​വ പ​റി​ച്ചെ​ടു​ക്കു​മ്പോ​ൾ വേ​ര് പൊ​ട്ടി​പ്പോ​കു​ന്ന​തി​നാ​ൽ പി​ന്നീ​ട് ഇ​ത് കി​ളി​ർ​ക്കി​ല്ല. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നാ​യാ​ണ് ഇ​ത് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. എ​ന്നാ​ൽ, അ​ശാ​സ്‌​ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള നി​ർ​മാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ചെ​ടി പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത സ്ഥി​തി​യാ​യി.

Related posts

Leave a Comment