ശക്തമായ മഴ;  പത്തനാപുരം പച്ചിലമല  ഉരുൾപൊട്ടൽ ഭീഷണിയിൽ; അടിവാരത്ത് ഭീതിയോടെ ജനങ്ങൾ

പ​ത്ത​നാ​പു​രം:​മ​ഴ ശക്തമായതോടെ ഭീ​തി മാ​റാ​തെ പ​ച്ചി​ല​മ​ല നി​വാ​സി​ക​ള്‍.​തു​ട​ര്‍​ച്ച​യാ​യ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി അ​ധി​കൃ​ത​ര്‍ മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടില്ല.കു​ന്നി​ക്കോ​ട് ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്ന പ​ച്ചി​ല​മ​ല​യു​ടെ അ​ടി​വാ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഭീ​തി​യി​ല്‍ ക​ഴി​യാ​ന്‍ വി​ധി​ക്ക​പ്പെ​ടു​ന്ന​ത്.

ഇ​ട​യ്ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് ഇ​റ​ങ്ങു​ന്ന​തോ​ടെ പ​ച്ചി​ല​മ​ല​ക്കാ​രു​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ട്. മ​ല​ഭാ​ഗ​ത്തും കൊ​ല്ലം – തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യു​ടെ അ​ടി​വാ​ര​ത്തു​മാ​യി എ​ഴു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്. മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ൽ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും എ​വി​ടേ​ക്ക് പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​രും പ​റ​യു​ന്നി​ല്ല.

ഇ​ന്ന​ലെ ബ​ന്ധു​വീ​ടു​ക​ളി​ല്‍ അ​ഭ​യം തേ​ടി​യ ഇ​വ​ര്‍ വീ​ണ്ടും വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പെ​യ്ത മ​ഴ​യി​ലാ​ണ് പ​ച്ചി​ല​മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യ​ത്. മ​ഴതുടരുന്നതിനാൽ മ​ല​യി​ലെ പാ​റ​ക്കെ​ട്ടി​ല്‍ നി​ന്നു​ള​ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​ണ്.

ക​ഴി​ഞ്ഞ മ​ഴ​ക്കാ​ലം മു​ത​ല്‍ ഉ​രു​ൾ പൊ​ട്ട​ൽ സൂ​ച​ന​യു​ള്ള പ്ര​ദേ​ശ​മാ​ണ് ഇ​ത്. മു​ൻ​പും ഇ​വി​ടെ ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ങ്ങ​ളി​ലും ഇ​വി​ടെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​തി നി​ല​നി​ന്നി​രു​ന്നു.​ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍​ക്കും ക​ഴി​യു​ന്നി​ല്ല.

പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കു​ക​ളി​ലാ​യി അ​ഞ്ച് ഏ​ക്ക​റി​ലേ​റെ ഭാ​ഗ​ത്താ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന മ​ല​യാ​ണ് പ​ച്ചി​ല​മ​ല. പ​ച്ചി​ല​മ​ല​ക്കാ​രെ മ​ല അ​ടി​വാ​ര​ത്ത് നി​ന്നും മാ​റ്റൊ​രു പ്ര​ദേ​ശ​ത്ത് പു​ന​രി​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts