ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ടു​ത്തുന്നെന്ന് പരാതി;  പ്രശ്നം തിരക്കിയെത്തി യവർ കാരണം കേട്ട് ഞെട്ടി; കുടിവെള്ളം എത്തിച്ച് നൽകാമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ

കൊ​ഴി​ഞ്ഞാ​ന്പാ​റ: വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡ് ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രി​ക്കു പ​ഞ്ചാ​യ​ത്തം​ഗം കു​ടി​വെ​ള്ള​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. മേ​നോ​ൻ​പാ​റ സ​ത്രം ഉ​ഷ​യാ​ണ് കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ണി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കും വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ല്കി​യ​ത്.കു​ടി​വെ​ള്ള​ക്ഷാ​മ​ത്തെ തു​ട​ർ​ന്നു ലോ​റി​വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നാ​യി ഉ​ഷ​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് ര​ണ്ടു​മാ​സം​മു​ന്പ് പ​ഞ്ചാ​യ​ത്ത് കി​യോ​സ്ക് സ്ഥാ​പി​ച്ചി​രു​ന്നു.

ആ​യി​രം ലി​റ്റ​ർ ശേ​ഷി​യു​ള്ള സം​ഭ​ര​ണി മൂ​ന്നു​വീ​ടു​ക​ൾ​ക്കാ​യാ​ണ് വ​ച്ചു​ന​ല്കി​യ​ത്.തു​ട​ർ​ന്നു ഒ​രു​ദി​വ​സം സം​ഭ​ര​ണി​യി​ൽ വെ​ള്ളം നി​റ​ച്ചെ​ങ്കി​ലും പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തം​ഗത്തിന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് ലോ​റി ഡ്രൈ​വ​ർ വെ​ള്ളം നി​റ​യ്ക്കാ​റി​ല്ല. ഇ​തു​മൂ​ലം ഉ​ഷ​യും സ​ഹോ​ദ​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴം​ഗ കു​ടും​ബം ര​ണ്ടു​ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ മു​ന്നൂ​റു​രൂ​പ ന​ല്കി​യാ​ണ് പു​റ​മേ​നി​ന്നും വെ​ള്ളം വാ​ങ്ങു​ന്ന​ത്.

ഉ​ഷ​യു​ടെ വീ​ടി​നു 150 മീ​റ്റ​ർ അ​ക​ലെ പ്ര​ധാ​ന റോ​ഡി​നു എ​തി​ർ​വ​ശ​ത്താ​യി പ​ഞ്ചാ​യ​ത്തം​ഗം മൂ​വാ​യി​രം ലി​റ്റ​റി​ന്‍റെ കി​യോ​സ്ക് സ്ഥാ​പി​ച്ചി​രു​ന്നു, റോ​ഡ് മു​റി​ച്ചു​ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ഷ​യു​ടെ വീ​ടി​നു​സ​മീ​പം മ​റ്റൊ​രു കി​യോ​സ്ക് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ത​ന്‍റെ അ​റി​വി​ല്ലാ​തെ കി​യോ​സ്ക് സ്ഥാ​പി​ച്ച​തി​ലു​ള്ള മെം​ബ​റു​ടെ പ്ര​തി​കാ​ര​മാ​ണ് ഉ​ഷ​യ്ക്കും കു​ടും​ബ​ത്തി​നും വെ​ള്ളം നി​ഷേ​ധി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്നു ത​ഹ​സീ​ൽ​ദാ​ർ​ക്ക് വീ​ണ്ടും ഉ​ഷ പ​രാ​തി ന​ല്കും. കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ വ​ല​യു​ന്ന ദു​രി​ത​ക​ഥ ഫെ​യ്സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്നു സു​ഹൃ​ത്തു​ക്ക​ൾ ഉ​ഷ​യു​ടെ വീ​ട്ടി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി കു​ടി​വെ​ള്ളം എ​ത്തി​ച്ചു ന​ല്കി. കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഫെ​യ്സ് ബു​ക്ക് ഇ​വ​ർ ഉ​റ​പ്പു​ന​ല്കി.

Related posts