ഉ​ത്ര വ​ധ​ക്കേ​സ്:പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​വാ​ദം തുടരുന്നു; 87 സാ​ക്ഷി​കളും 286 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി സ്പെ​ഷല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റുടെ വാദം പൂർത്തിയായി


കൊ​ല്ലം: ഉ​ത്ര​ വ​ധ​ക്കേ​സി​ലെ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​വാ​ദം കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എം.​മ​നോ​ജ് മു​മ്പാ​കെ ന​ട​ന്നു​വ​രി​ക​യാ​ണ്.

നേ​ര​ത്തെ പ്ര​തി സൂ​ര​ജി​നെ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് ഹാ​ജ​രാ​ക്കി​യി​രു​ന്ന​ത് . ഇ​ന്ന് നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​ന്തി​മ​വാ​ദ​ത്തി​ന് മു​മ്പു​ള്ള മു​ഴു​വ​ന്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​യി. പ്ര​തി​ഭാ​ഗം സാ​ക്ഷി വി​സ്താ​ര​വും പൂ​ർ​ത്തി​യാ​യി.

പ്ര​തി​ഭാ​ഗം മൂ​ന്ന് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 24 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും മൂ​ന്ന് സി​ഡി​ക​ള്‍ തൊ​ണ്ടി​ മു​ത​ലാ​യി കോ​ട​തി മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് 87 സാ​ക്ഷി​ക​ളെ​യും 286 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി.​ സ്പെ​ഷല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ജി ​മോ​ഹ​ന്‍​രാ​ജി​ന്‍റെ വാ​ദ​വും കോ​ട​തി കേ​ട്ടു. ​പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​എ​തി​ർ​വാ​ദം ഇ​ന്ന​ലെ മു​ത​ലാ​ണ് തു​ട​ങ്ങി​യ​ത്.

Related posts

Leave a Comment