ഇത് ഓഫർ പ്രസിഡന്‍റ് സ്ഥാനം..!  ഉ​ത്രാ​ളി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​  പ്രസിഡന്‍റായി  സിപിഎം ​നേ​താ​വി​നെ  നി​യ​മി​ച്ച ന​ട​പ​ടി​ക്കെതി​രെ ആ​രോ​പ​ണം;   തോറ്റനേതാവിന്‍റെ ഓഫർ സീറ്റിനെക്കുറിച്ച് നാട്ടിൽ  പരക്കുന കഥയിങ്ങനെ…

വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്രാ​ളി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ പ്ര​സി​ഡ​ന്‍റാ​യി സിപിഎം ​നേ​താ​വി​നെ നി​യ​മി​ച്ച ന​ട​പ​ടി​ക്ക​തി​രെ ആ​രോ​പ​ണ​വു​മാ​യി മ​റ്റു ദേ​ശ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്ത്.​കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കു​മ​ര​നെ​ല്ലൂ​ർ ദേ​ശ​കാ​ര​നാ​യ സിപിഎം അം​ഗ​ത്തെ​പ്ര​സി​ഡ​ന്‍റാ​ക്കി വെ​ച്ച ന​ട​പ​ടി​യി​ൽ വ​ട​ക്കാ​ഞ്ചേ​രി, എ​ങ്ക​ക്കാ​ട് വി​ഭാ​ഗ​ത്തി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.​

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് കെ.​ബാ​ല​കൃ​ഷ്ണ​ൻ രാ​ജി വ​ച്ച​തി​നെ തു​ട​ർ​ന്ന് സ​മി​തി നി​ർ​ദ്ദേ​ശി​ച്ച പു​ഴ​ങ്ക​ര ബാ​ല​ഗോ​പാ​ല​നെ സ​മി​തി പ്ര​സി​ഡ​ന്‍റാ​യി അം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വാ​കു​ന്നു എ​ന്ന് എ​ഴു​തി​യ ക​ത്താ​ണ് ദേ​വ​സ്വം സെ​ക്ര​ട്ട​റി പു​റ​ത്തെ​റു​ക്കി​യ​ത്. എ​ന്നാ​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി സ​മി​തി അം​ഗി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പ​ക​രം ആ​രു​ടെ​യും​പേ​ര് സ​മി​തി​ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും സ​മി​തി സെ​ക്ര​ട്ട​റി തു​ള​സി ക​ണ്ണ​ൻ, ട്ര​ഷ​റ​ർ പി.​ആ​ർ.​സു​രേ​ഷ് കു​മാ​ർ, സ​മി​തി അം​ഗം അ​ഡ്വ.​ടി.​എ​സ്.​മാ​യാ​ഭാ​സ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്ഥാ​ന​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ത് സ​മി​തി യോ​ഗ​ത്തി​ന്‍റെ മി​നി​ട്സ് ബു​ക്ക് പ​രി​ശോ​ധി​ച്ചാ​ൽ ഇ​ക്കാ​ര്യം തെ​ളി​യു​മെ​ന്നും, സ​മി​തി​യു​ടെ പേ​രി​ൽ രാ​ഷ്ടീ​യ നി​യ​മ​നം ദേ​വ​സ്വം ബോ​ർ​ഡ് ന​ട​ത്തു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ച ബൈ​ലോ​ പ്ര​കാ​രം സ​മി​തി​യു​ടെ ശു​പാ​ർ​ശ​യി​ല്ലാ​തെ സ​മി​തി പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.​

നി​യ​മ വി​രു​ദ്ധ​മാ​യി ഇ​റ​ക്കി​യ​ഉ​ത്ത​ര​വ്ഉ​ട​ൻ​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും, ബോ​ർ​ഡ് കെ​ട്ടി​യേ​ൽ​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റി​നെ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. 2010-ൽ ​ന​ട​ന്ന​ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക്കാ​ഞ്ചേ​രി ടൗ​ണ്‍ വാ​ർ​ഡി​ൽ നി​ന്നും എ​ൽഡിഎ​ഫ് ​സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട സി​പി​എം ​നേ​താ​വി​ന് അ​ന്ന് ന​ൽ​കി​യ ഓ​ഫ​റാ​ണ് ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​പ്ര​സി​ഡ​ന്‍റു സ്ഥാ​ന​മെ​ന്നും​വ്യാ​പ​ക​മാ​യി​ആ​ക്ഷേ​പ​മു​ണ്ട്.​പ്ര​ശ​സ്ത​മാ​യ ഉ​ത്രാ​ളി​ക്കാ​വ് പൂ​രം​ ഫെ​ബ്രു​വ​രി 27നാ​ണ് ആ​ഘോ​ഷി​ക്കു​ക.

Related posts