ആകാശത്തിന്‍റെ കീഴിൽ എവിടെയായാലും പൊക്കും..!  ചാലക്കുടിയിലെ ജ്വല്ലറി കവർച്ച സംഘത്തിലെ ഒരാൾ  ഉത്തരേന്ത്യയിൽ അറസ്റ്റിൽ; ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള  സം​ഘം പ്രതിയെ കുടുക്കിയത്

ചാ​ല​ക്കു​ടി: ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ജ്വ​ല്ല​റി കു​ത്തി​ത്തു​റ​ന്ന് 15 കി​ലോ​യോ​ളം സ്വ​ർ​ണ​വും ആ​റു ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ൽ ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. ക​വ​ർ​ച്ച സം​ഘ​ത്തി​ൽ ഒ​ന്നി​ല​ധി​കം പേ​രു​ള്ള​തി​നാ​ൽ സം​ഘ​ത്തി​ലെ ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ലീ​സ് സം​ഘം പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

ചാ​ല​ക്കു​ടി നോ​ർ​ത്ത് ജം​ഗ്ഷ​നി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലു​ള്ള ഇ.​ടി.​ദേ​വ​സി ആ​ൻ​ഡ് സ​ണ്‍​സ് ഇ​ട​ശേ​രി ജ്വ​ല്ല​റി​യി​ലാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച മോ​ഷ​ണം ന​ട​ന്ന​ത്. ജ്വ​ല്ല​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ചു​മ​രി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള എ​ക്സ്ഹോ​സ്റ്റ് ഫാ​ൻ അ​ഴി​ച്ചു​മാ​റ്റി ഇ​തി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്.

ജ്വ​ല്ല​റി​യു​ടെ പി​ൻ​ഭാ​ഗം കാ​ടു​പി​ടി​ച്ച് വി​ജ​ന​മാ​യി കി​ട​ന്നി​രു​ന്ന​തി​നാ​ൽ മോ​ഷ്ടാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ക​ര​മാ​യി. അ​ണ്ട​ർ ഗ്രൗ​ണ്ടി​ലു​ള്ള സെ​യ്ഫ് ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന​ത്. പാ​ഡു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്ത​ശേ​ഷം പാ​ഡു​ക​ൾ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ജ്വ​ല്ല​റി​യി​ൽ നി​രീ​ക്ഷ​ണ കാ​മ​റ ഇ​ല്ലാ​തി​രു​ന്ന​ത് പോ​ലീ​സി​നു അ​ന്വേ​ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു.

ക​വ​ർ​ച്ച ന​ട​ത്തി​യ​വ​ർ സം​സ്ഥാ​നം വി​ട്ടി​രി​ക്കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടി​യ പോ​ലീ​സ് അ​ന്നു​ത​ന്നെ അ​ന്യ​സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. സി​ഐ ഹ​രി​ദാ​സ്, എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

Related posts