ഇപ്പോള്‍ ഈ ആളുകളെ മുഴുവന്‍ വെള്ളത്തിലാക്കിയിരിക്കുന്നത് നിങ്ങള്‍ മൂന്നുപേരും ചേര്‍ന്നാണ്; രാത്രിയ്ക്കുള്ളില്‍ ബണ്ടു പൊട്ടിച്ചില്ലെങ്കില്‍ മൂന്നു പേരുടെയും പണി തെറിപ്പിക്കും ഞാന്‍; ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മന്ത്രി വി.എസ് സുനില്‍ കുമാര്‍…

തൃശൂര്‍ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് അവരോട് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബണ്ട് പൊട്ടിക്കാത്തതിനാലാണ് മന്ത്രി ഉദ്യോഗസ്ഥരെ കണക്കറ്റു ശാസിച്ചത്.

‘ഇപ്പോള്‍ ഈ ആളുകള്‍ മുഴുവന്‍ വെള്ളത്തിലായിരിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഈ മൂന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്കാണ്. നാട്ടുകാരെ മുഴുവന്‍ വെള്ളത്തിലാക്കിയിരിക്കുന്നു. നിങ്ങള്‍ ആദ്യം ഇത് തുറന്നിരുന്നെങ്കില്‍ ഈ നിലയുണ്ടാകുമായിരുന്നോ നിങ്ങളോട് ജില്ലാ കളക്ടര്‍ വിളിച്ചുപറഞ്ഞില്ലേ? നിങ്ങളെയൊക്കെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടത്”

”ഇന്ന് രാത്രിക്കുള്ളില്‍ ഇത് പൊളിച്ചില്ലെങ്കില്‍ മൂന്ന് പേരേയും സസ്‌പെന്‍ഡ് ചെയ്യും. ഒരു സംശയവും വേണ്ട ആ കാര്യത്തില്‍. നെടുപുഴ, ആലപ്പാട് ഈ പഞ്ചായത്തുകളൊക്കെ മുഴുവന്‍ വെള്ളത്തിലാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍. നാട്ടുകാരുടെ തെറി കേള്‍ക്കുന്നത് എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍. നിങ്ങളിത് പൊളിച്ചിട്ട് പോയാ മതി. ഞാനിവിടിരിക്കാന്‍ പോവാ. നിങ്ങള് പൊളിച്ചിട്ട് പോയാല്‍ മതി” സുനില്‍ കുമാര്‍ പറഞ്ഞു.

Related posts