മകളെ ഉപദ്രവിക്കുന്നെന്ന് ബോളിവുഡ് താരത്തിന്‍റെ പരാതി; ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ

മുംബൈ: മ​ക​ളെ ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​രോ​പി​ച്ച് ബോ​ളി​വു​ഡ് ന​ടി​യും ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ ശ്വേ​ത തി​വാ​രി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് അ​ഭി​ന​വ് കോ​ലി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച​യാ​ണ് ശ്വേ​ത പ​രാ​തി ന​ൽ​കി​യ​ത്.

അ​റ​സ്റ്റ് ചെ​യ്ത അ​ഭി​ന​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​ന്നു​വ​രെ കോ​ട​തി അ​ഭി​ന​വി​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ശ്വേ​ത​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ൾ പാ​ല​ക്കി​നെ അ​ഭി​ന​വ് മ​ർ​ദി​ച്ചു​വെ​ന്നും അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നു​മാ​ണ് ശ്വേ​ത പ​രാ​തി ന​ൽ​കി​യ​ത്.

മോ​ഡ​ലി​ങ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ശ്വേ​ത​യു​ടെ മ​ക​ൾ പാ​ല​ക്. 2017 മു​ത​ലാ​ണ് പാ​ല​ക് മോ​ഡ​ലി​ങ് ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്ന് മു​ത​ൽ അ​ഭി​ന​വ് മ​ക​ളെ മോ​ഡ​ലി​ങ് ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നും ശ്വേ​ത പ​റ​യു​ന്നു.

ശ്വേ​ത​യ്ക്കൊ​പ്പം മ​ക​ളും പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള അ​ഭി​ന​വ് മ​ക​ളെ​യും ത​ന്നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്നും ശ്വേ​ത പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ന്നെ ശാ​രീ​രി​ക​മാ​യി അ​ഭി​ന​വ് ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ല​ക് പി​ന്നീ​ട് ട്വി​റ്റ​റി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം ശ്വേ​ത​യും അ​ഭി​ന​വും ത​മ്മി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി ന​ല്ല ബ​ന്ധ​മ​ല്ലെ​ന്ന് അ​ഭി​ന​വി​ന്‍റെ അ​മ്മ പ​റ​ഞ്ഞു. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​രി​ക്കാ​ൻ അ​ഭി​ന​വ് ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ശ്വേ​ത ഷൂ​ട്ടി​ം ഗി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു​പ്പോ​ൾ പാ​ല​കി​ന്‍റെ എ​ല്ലാ​കാ​ര്യ​ങ്ങ​ളും നോ​ക്കി​യി​രു​ന്ന​ത് അ​ഭി​ന​വാ​യി​രു​ന്നെ​ന്നും അ​ഭി​ന​വി​ന്‍റെ അ​മ്മ പ​റ​ഞ്ഞു.

പാ​ല​കി​നെ ഉ​പ​ദ്ര​വി​ച്ചെ​ന്ന സം​ഭ​വ​ത്തി​ൽ രാ​ജാ ചൗ​ധരി​യും പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി. പാ​ല​കി​നെ വി​ളി​ച്ചെ​ന്നും ആ​ശ​ങ്ക​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്നു പ​റ​ഞ്ഞെ​ന്നും രാ​ജാ ചൗ​ധരി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ശ്വേ​ത​യു​ടെ​യും ന​ട​ൻ രാ​ജാ ചൗ​ധ​രി​യു​ടെ​യും മ​ക​ളാ​ണ് പാ​ല​ക് ചൗ​ധ​രി. 1998 ൽ ​വി​വാ​ഹി​ത​രാ​യ ഇ​വ​ർ 2007 ൽ ​വേ​ർ​പി​രി​ഞ്ഞു. 2013 ലാ​ണ് ശ്വേ​ത അ​ഭി​ന​വി​നെ വി​വാ​ഹം ചെ​യ്യു​ന്ന​ത്. ഈ ​ബ​ന്ധ​ത്തി​ൽ ഒ​രു ആ​ണ്‍​കു​ഞ്ഞു​ണ്ട്.

Related posts