തിക്കും തിരക്കും നിയന്ത്രിക്കാനാവുന്നില്ല; കോട്ടയത്ത് വാക്സിൻ സ്വീകരിക്കാനെത്തിയവരും പോലീസും തമ്മിൽ വാക്കേറ്റം


കോ​ട്ട​യം: ടോ​ക്ക​ണ്‍ വി​ത​ര​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റം. ഇ​ന്നു രാ​വി​ലെ കോ​ട്ട​യം ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം.രാ​വി​ലെ ആ​റു മു​ത​ൽ ത​ന്നെ ഇ​വി​ടേ​ക്ക് വാ​ക്സി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നു ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു.

ഇ​ന്നു മൂ​ന്നു ക്യൂ ​സം​വി​ധാ​ന​മാ​ണ് പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഒ​രു​ക്കി​യ​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ, ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ഇ​ന്നു നേ​രി​ട്ടെ​ത്തി​യ​വർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ എന്നിങ്ങ നെ മൂ​ന്നു ക്യൂ ​സം​വി​ധാ​നം ഒ​രു​ക്കി. ഇ​വി​ടെ ആ​ളു​ക​ളു​ടെ തി​ര​ക്ക് കൂ​ടി​യ​തോ​ടെ പി​ന്നീ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടോ​ക്ക​ണ്‍ വി​ത​ര​ണം ന​ട​ത്തി. ഇ​താ​ണ് രാ​വി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്.

രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​ളു​ക​ൾ കൂ​ടി​വ​രി​ക​യും കു​റ​ച്ചാ​ളു​ക​ൾ ഇ​വി​ടെ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ക​യും ചെ​യ്തു. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തു കാ​ത്തു നി​ന്ന​വ​ർ​ക്ക് ടോ​ക്ക​ണ്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ളാ​യി ആ​ളു​ക​ൾ ക്യൂ ​നി​ൽ​ക്കു​ന്പോ​ൾ അ​ല്പ സ​മ​യം മു​ന്പു മാ​ത്രം എ​ത്തി കൂ​ട്ടം കൂ​ടി നി​ന്ന​വ​ർ​ക്ക് പോ​ലീ​സ് ടോ​ക്ക​ണ്‍ വി​ത​ര​ണം ചെ​യ്ത​ത് ആ​ളു​ക​ൾ ചോ​ദ്യം ചെ​യ്തു.

ഇ​താ​ണ് വ​ലി​യ വാ​ക്കേ​റ്റ​മാ​യി മാ​റി​യ​ത്. സം​ഘ​ർ​ഷാ​വ​സ്ഥ ഏ​റെ നേ​രം നീ​ണ്ടു നി​ന്നു. ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി​യ​തോ​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണം കാ​റ്റി​ൽ പാ​റി​യ അ​വ​സ്ഥ​യി​ലാ​യി. പ​ല​രും മാ​സ്കു​പോ​ലും ശ​രി​യാ​യി ധ​രി​ക്കാ​തെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​ത്. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ ഒ​ഴി​വാ​ക്കി​യ​ത്.

പോ​ലീ​സു​കാ​ർ ക്യു​വി​ൽ നി​ൽ​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ക്കാ​തെ ചി​ല​ർ​ക്ക് മാ​ത്ര​മാ​യി ടോ​ക്ക​ണ്‍ കൊ​ടു​ത്തു. ഇ​തു ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്കു നീ​ണ്ട​തെ​ന്നു വാ​ക്സി​ൽ സ്വ​ക​രി​ക്കാ​നെ​ത്തി​യ ആ​ളു​ക​ൾ പ​റ​യു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം ര​ജിസ്റ്റ​ർ ചെ​യ്ത​വ​രേ​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ​ എത്തി​യ​വ​രേ​യും ഒ​ന്നി​ച്ചു ക്യൂവി​ൽ നി​ർ​ത്തി​യ​തും പ്രശ്നമായി.

കോ​വി​ഡ് നി​യ​ന്ത്ര​ണം പ​ല​പ്പോ​ഴും ലം​ഘി​ച്ചാ​ണ് ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ മെ​ഗാ ക്യാ​ന്പി​ൽ വാക്സിൻ വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്നു ആ​ക്ഷേ​പം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

Related posts

Leave a Comment