മ​ര്യാ​ദ​യ്ക്ക് കൈ​യി​ലു​ള്ള​തെ​ല്ലാം എ​ടു​ത്തോ​ണം … കോ​യ​മ്പ​ത്തൂ​രി​ല്‍ ക​ത്തി ചൂ​ണ്ടി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ക​വ​ര്‍​ച്ച; എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യ​ട​ക്കം അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍

കോ​യ​മ്പ​ത്തൂ​ര്‍: കോ​യ​മ്പ​ത്തൂ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​നേ​രേ ക​ത്തി ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ലാ​പ്‌​ടോ​പ്പു​ക​ളും പ​ണ​വും ക​വ​ര്‍​ന്ന സം​ഘം പി​ടി​യി​ല്‍. ര​ണ്ടാം വ​ര്‍​ഷ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യ​ട​ക്കം അ​ഞ്ചം​ഗ​സം​ഘ​ത്തെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശി​വ​ഗം​ഗ സ്വ​ദേ​ശി​യാ​യ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​ണ് ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​നി​ച്ചു താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ടു​ക​ള്‍ ക​ണ്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ സം​ഘ​ത്തി​നു കൈ​മാ​റി​യി​രു​ന്ന​ത് ഇ​യാ​ളാ​ണ്. ചൊ​വ്വാ​ഴ്ച​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പ്ര​തി​ക​ളി​ലൊ​രാ​ള്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് വെ​ടി​വ​ച്ചു. പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ കാ​ലി​ല്‍ വെ​ടി​യേ​റ്റി​ട്ടു​ണ്ട്. അ​ഞ്ചു​പേ​രെ​യും സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ​വ​രി​ല്‍ നാ​ലു​പേ​ര്‍ വ​ധ​ശ്ര​മം, ക​വ​ര്‍​ച്ച എ​ന്നീ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണെ​ന്ന് കോ​യ​മ്പ​ത്തൂ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് കെ. ​കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് ന​ഗ​ര​ത്തി​ല്‍ ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​റ്റ​തി​ന് അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Related posts

Leave a Comment