തിരുവനന്തപുരം: വഖഫ് ബോര്‍ഡിനെതിരായ ഹെക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമുസ്ളീമുകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് ബിജെപി സര്‍ക്കാരുകളാണ്.
അതേ പാത പിന്തുടരുകയാണ് യുഡിഎഫ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലില്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്‍നിലപാട് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ ബിജെപിയുമായി ഒത്തുകളിയ്ക്കുകയാണ്. സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മതനിരപേക്ഷതക്ക് എതിരായ നിലപാടാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
