വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അച്ഛനെ പാല്‍രാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​റ് വ​യ​സു​കാ​രി​യു​ടെ അ​ച്ഛ​നെ ആ​ക്ര​മി​ച്ച കേ​സ് പ്ര​തി പാ​ല്‍​രാ​ജി​ന്‍റെ ഉ​ദ്ദേ​ശം കൊ​ല​പാ​ത​കം ആ​യി​രു​ന്നു എ​ന്ന് പോ​ലീ​സ്. കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ നെ​ഞ്ചി​ന് താ​ഴെ​യും കാ​ലി​ലു​മാ​ണ് പാ​ല്‍​രാ​ജ് കു​ത്തി​യ​ത്. വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പാല്‍രാജ് തന്നെയാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. പാ​ല്‍​രാ​ജി​നെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ത​ന്നെ റി​മാ​ന്‍​ഡ് ചെ​യ്തു.

കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടേ​യും നേ​രെ​യു​ണ്ടാ​യ​ത് ആ​സൂ​ത്രി​ത​മാ​യ ത​ര​ത്തി​ലൊ​രു പ്ര​കോ​പ​ന​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നി​ല്ല. പ​ക്ഷേ, പ്ര​കോ​പ​ന​ത്തെ തു​ട​ര്‍​ന്നു​ള്ള ആ​ക്ര​മ​ണം ആ​ണ് ഉ​ണ്ടാ​യ​തെ​ങ്കി​ലും കു​ത്തി​യ​ത് കൊ​ല്ല​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ​ത്തി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ശ​നി​യാ​ഴ്ച വ­​ണ്ടി­​പ്പെ­​രി­​യാ​ര്‍ ടൗ­​ണി​ല്‍­​വ­​ച്ചാ­​ണ് സം­​ഭ​വം ഉ​ണ്ടാ​യ​ത്. പെ​ണ്‍­​കു­​ട്ടി­​യു­​ടെ അ­​ച്ഛ​നും മു­​ത്ത­​ച്ഛ​നും നി­​ന്നി​രു​ന്ന സ്ഥ­​ല­​ത്തേ­​യ്­​ക്ക് അ​ര്‍­​ജു​ന്‍റെ പി­​തൃ­​സ­​ഹോ­​ദ­​ര­​ന്‍ പാ​ൽ​രാ​ജ് എ­​ത്തു​ക​യും അ​തി​നു പി­​ന്നാ­​ലെ കേ­​സി­​നെ ചൊ​ല്ലി ഇ­​രു­​കൂ­​ട്ട​രും ത­​മ്മി​ല്‍ വാ­​ക്കേ­​റ്റ­​മു­​ണ്ടാ­​കു​ക​യും ചെ​യ്തു. ഇ­​വി­​ടെ­​നി­​ന്ന് പി­​രി​ഞ്ഞു­​പോ­​യ ശേ­​ഷം ഇ­​യാ​ള്‍ തി­​രി­​കെ എ­​ത്തി കു​ട്ടി​യു​ടെ അ​ച്ഛ​നെ കു­​ത്തി­​പ­​രി­​ക്കേ​ല്‍­​പ്പി­​ക്കു­​ക­​യാ­​യി­​രു​ന്നു.

Related posts

Leave a Comment