കേരളത്തിന് അഭിമാന നേട്ടം: ആ​ദി​ത്യ എ​ൽ1 ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനങ്ങൾ; പി. ​രാ​ജീ​വ്

തിരുവനന്തപുരം: ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​പ​ര്യ​വേ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ആ​ദി​ത്യ എ​ൽ1 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പ​ണം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ അ​ഭി​മാ​ന​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി മ​ന്ത്രി പി. ​രാ​ജീ​വ്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള നാ​ല് പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചി​ക്കു​ന്ന ആ​ദി​ത്യ എ​ൽ1 ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രി​ക്കു​ന്ന​ത്. കെ​ൽ​ട്രോ​ൺ, എ​സ്.​ഐ.​എ​ഫ്.​എ​ൽ, ടി.​സി.​സി, കെ.​എ.​എ​ൽ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് നി​ർ​മ്മി​ച്ച വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ആ​ദി​ത്യ എ​ൽ1 ദൗ​ത്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​പ​ര്യ​വേ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ആ​ദി​ത്യ എ​ൽ1 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പ​ണം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ മ​റ്റൊ​രു അ​ഭി​മാ​ന​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള നാ​ല് പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചി​ക്കു​ന്ന ആ​ദി​ത്യ എ​ൽ1 ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രി​ക്കു​ന്ന​ത്. കെ​ൽ​ട്രോ​ൺ, എ​സ്.​ഐ.​എ​ഫ്.​എ​ൽ, ടി.​സി.​സി, കെ.​എ.​എ​ൽ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് നി​ർ​മ്മി​ച്ച വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ആ​ദി​ത്യ എ​ൽ1 ദൗ​ത്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പി​എ​സ്എ​ൽ​വി സി 57 ​ആ​ദി​ത്യ എ​ൽ1 മി​ഷ​ന്റെ ഭാ​ഗ​മാ​യി പി​എ​സ്എ​ൽ​വി റോ​ക്ക​റ്റി​നു വേ​ണ്ടി കെ​ൽ​ട്രോ​ണി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള 38 ഇ​ല​ക്ട്രോ​ണി​ക്സ് മൊ​ഡ്യൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ത് കൂ​ടാ​തെ ദൗ​ത്യ​ത്തി​നാ​വ​ശ്യ​മാ​യ വി​വി​ധ ത​രം ഇ​ല​ക്ട്രോ​ണി​ക്സ് മോ​ഡ​ലു​ക​ളു​ടെ ടെ​സ്റ്റിം​ഗ് സ​പ്പോ​ർ​ട്ടും കെ​ൽ​ട്രോ​ൺ ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ദി​ത്യ എ​ൽ1 വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ പി​എ​സ്എ​ൽ​വി യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ​ക്കു​ള്ള ഫോ​ർ​ജി​ങ്ങു​ക​ൾ സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​സ്.​ഐ.​എ​ഫ്.​എ​ൽ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്.

പ്രൊ​പ്പ​ല്ല​ർ ടാ​ങ്കി​നാ​വ​ശ്യ​മാ​യ ടൈ​റ്റാ​നി​യം അ​ലോ​യ് ഫോ​ർ​ജിം​ഗ്‌​സ്, 15സി​ഡി​വി6 ഡോം ​ഫോ​ർ​ജിം​ഗ്‌​സ് എ​ന്നി​വ​യ്ക്കൊ​പ്പം വി​കാ​സ് എ​ഞ്ചി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​മാ​യ ക​ൺ​വെ​ർ​ജെ​ന്‍റ് ഡൈ​വേ​ർ​ജെ​ന്‍റ് ഫോ​ർ​ജിം​ഗു​ക​ളും മ​റ്റു ഘ​ട​ക​ങ്ങ​ളാ​യ പ്രി​ൻ​സി​പ്പി​ൾ ഷാ​ഫ്റ്റ്, ഇ​ക്വി​ലി​ബി​റി​യം റെ​ഗു​ലേ​റ്റ​ർ പി​സ്റ്റ​ൺ, ഇ​ക്വി​ലി​ബ്രി​യം റെ​ഗു​ലേ​റ്റ​ർ ബോ​ഡി എ​ന്നി​വ​യും എ​സ്.​ഐ.​എ​ഫ്.​എ​ൽ. ത​ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച​താ​ണ്.

പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ 150 മെ​ട്രി​ക് ട​ൺ സോ​ഡി​യം ക്ലോ​റേ​റ്റ് ക്രി​സ്റ്റ​ലു​ക​ൾ ടി.​സി.​സി​യാ​ണ് വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം റോ​ക്ക​റ്റി​ന്‍റെ സാ​റ്റ​ലൈ​റ്റ് സെ​പ്പ​റേ​ഷ​ൻ സി​സ്റ്റ​ത്തി​നു ആ​വ​ശ്യ​മാ​യ വി​വി​ധ​ത​രം ഘ​ട​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​തും ന​മ്മു​ടെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ കേ​ര​ളാ ആ​ട്ടോ​മൊ​ബൈ​ൽ​സ് ലി​മി​റ്റ​ഡാ​ണ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment