ഒരു കോടിയുടെ ബസ്‌സ്റ്റാന്‍റിൽ കയറിയിറങ്ങുന്നത് നാൽക്കാലികൾ;  വണ്ടിത്താവളം ടൗൺ ബസ് സ്റ്റാന്‍റ് നിർമിച്ചിട്ട് മൂന്നുവർഷം പിന്നിടുന്നു; തുറക്കാത്തതിന്‍റെ കാരണം  ഇങ്ങനെ

വ​ണ്ടി​ത്താ​വ​ളം: ഒ​രു കോ​ടി​യോ​ളം ചി​ല​വ​ഴി​ച്ച് വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ നി​ർ​മ്മി​ച്ച ബ​സ് സ്റ്റാ​ൻ​ഡ് നാ​ൽ​ക്കാ​ലി​ക​ളു​ടെ മേ​ച്ചി​ൽ സ്ഥ​ലം. നി​ർമ്മാ​ണം പൂ​ർ​ത്തി​യാ​യ സ്റ്റാ​ൻ​ഡ് മൂ​ന്നു​വ​ർ​ഷം മു​ന്പ് ഉ​ദ്ഘാ​ട​ന​ത്തി​നു തി​യ​തി നി​ശ്ച​യി​ച്ചി​രു​ന്നു. മു​ൻ എം​എ​ൽ​എ കെ. ​അ​ച്യു​ത​ൻ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തേ തി​യ​തി​യി​ൽ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ വി​ജ്ഞാ​പ​ന​വും ഉ​ണ്ടാ​യി.

ഇ​തിനു​ശേ​ഷം ഉ​ൽ​ഘാ​ട​നം ന​ട​ത്തി​യാൽ ​തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മെ​ന്ന​തി​നാ​ൽ മാ​റ്റി​വെ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്. പി​ന്നീ​ട് പ​ല​ത​വ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ തൊ​ഴി​ച്ചാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. നി​ല​വി​ൽ പ​ശു, തെ​രു​വു​നാ​യ എ​ന്നി​വ​യ്ക്ക് സ്റ്റാ​ൻ​ഡ് താ​വ​ള​മാ​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ടൗ​ണി​ലെ​ത്തു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കി​ങ്ങി​നും ഇ​ത് ഉ​പ​ക​രി​ക്കു​ന്നു.

ടൗ​ണി​ൽ കാ​ല​ത്ത് സ്കൂ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തും വി​ടു​ന്ന സ​മ യ​ത്തും വാ​ഹ​ന​ഗ​താ​ഗ​ത കു​രു​ക്ക് അ​തീ​വ ദു​ഷ്ക്ക​മാ​യി​രി​ക്കു​ക​യാ​ണ്. 3000 ൽ ​കു​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ളാ ണ് ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. ത​ത്ത​മം​ഗ​ലം, മീ​നാ​ക്ഷി​പു​രം അ​ന്ത​ർ​സം​സ്ഥാ​ന പ്ര​ധാ​ന പാ​ത​യി​ൽ ചീ​റി​പ്പാ​യു​ന്ന ച​ര​ക്കു​ക​ട​ത്ത് വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നി​ട​യി​ലൂ​ടെ 3000 വി​ദ്യാ​ർ​ത്ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലി​റങ്ങു​ന്ന​ത് ഭീ​തി​ജ​ന​ക​മാ​യി​രി​ക്കു​ക​യാ​ണ്.

ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യാ​ൽ വി​ദ്യാ​ർ​ത്ഥി​ൾ​ക്ക് അ​തു വ​ഴി സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​നും ക​ഴി​യും. പ​ട്ട​ഞ്ചേ​രി പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ വ​ണ്ടി​ത്താ​വ​ളം ടൗ​ണിൽ ​വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നൂ​റു​ക​ണക്കി​ന് യാ​ത്ര​ക്കാ​ർ എ​ത്താ​റു​ണ്ട്. ഇ​വ​ർ​ക്ക് ബ​സ് കാ​ത്തു നി​ൽ​ക്കു​വാ​നോ മ​ഴ​യ​ത്ത് ക​യ​റി നി​ൽ​ക്കു​വാ​നോ സൗ​ക​ര്യ​ങ്ങ​ളി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യ ആ​വ​ശ്യം.

Related posts