കേരളം പൊരുതി വീണു

കോ​​​​ഴി​​​​ക്കോ​​​​ട്: ദേ​​​​​​​ശീ​​​​​​​യ വ​​​​​​​നി​​​​​​​താ ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ല്‍ ക​​​​​​​ന്നി​​​​​​​ക്കി​​​​​​​രീ​​​​​​​ടം ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ട്ട് ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​യ കേ​​​​​​​ര​​​​​​​ളം ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പൊ​​​​​രു​​​​​തി​​​​​വീ​​​​​ണു. ഗ്രൂ​​​​​​​പ്പ് ജി​​​​​​​യി​​​​​​​ലെ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല്‍ ക​​​​​​​രു​​​​​​​ത്ത​​​​​​​രാ​​​​​​​യ മി​​​​​​​സോ​​​​​​​റ​​​​​​​മാ​​​​​​​ണു ര​​​​​​​ണ്ടി​​​​​​​നെ​​​​​​​തി​​​​​​​രേ മൂ​​​​​​​ന്നു ഗോ​​​​​​​ളു​​​​​​​ക​​​​​​​ള്‍​ക്ക് ആ​​​​​​​തി​​​​​​​ഥേ​​​​​​​യ​​​​​​​രെ കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ​​​​​​​ത്.

90-ാം മി​​​​​നി​​​​​റ്റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മി​​​​​​​സോ​​​​​​​റം വി​​​​​​​ജ​​​​​​​യ​​​​​​​ഗോ​​​​​​​ള്‍ ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. പെ​​​​​​​ന​​​​​ല്‍​റ്റി കി​​​​​​​ക്കി​​​​​​​ലൂ​​​​​​​ടെ ഗോ​​​​​​​കു​​​​​​​ലം കേ​​​​​​​ര​​​​​​​ള മു​​​​​​​ന്‍ താ​​​​​​​രം ഗ്രെ​​​​​യ്സ് (39’) മി​​​​​​​സോ​​​​​​​റ​​​​​​​മി​​​​​​​നാ​​​​​​​യി ആ​​​​​​​ദ്യ​​​​​​​ഗോ​​​​​​​ള്‍​ നേ​​​​​​​ടി. എ​​​​​ന്നാ​​​​​ൽ, പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ​​​​​​​താ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ കെ.​​​​​​​വി. അ​​​​​​​തു​​​​​​​ല്യ (44’), ഫെ​​​​​​​മി​​​​​​​ന രാ​​​​​​​ജ് (45’) എ​​​​​​​ന്നി​​​​​​​വ​​​​​​​രി​​​​​ലൂ​​​​​ടെ കേ​​​​​ര​​​​​ളം 2-1നു ​​​​​മു​​​​​ന്നി​​​​​ൽ ​​​ക​​​​​ട​​​​​ന്നു. ലീ​​​​​ഡു​​​​​മാ​​​​​യി ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​ക്കി​​​​​റ​​​​​ങ്ങി​​​​​യ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നെ എ​​​​​​​ലി​​​​​​​സ​​​​​​​ബ​​​​​​​ത്തി​​​​​ലൂ​​​​​ടെ (79’) മി​​​​​സോ​​​​​റം സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​ടി​​​​​ച്ചു.

തു​​​​​ട​​​​​ർ​​​​​ന്ന് 90-ാം മി​​​​​നി​​​​​റ്റി​​​​​ൽ ലാ​​​​​​​ല്‍​നു​​​​​​​ന്‍​സു​​​​​​​മി​​​​​യി​​​​​ലൂ​​​​​ടെ വി​​​​​ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.മ​​​​​​​ധ്യ​​നി​​​​​​​ര​​​​​ താ​​​​​​​ര​​​​​​​വും ക്യാ​​​​​​​പ്റ്റ​​​​​​​നു​​​​​​​മാ​​​​​​​യ ടി.​​​നി​​​​​​​ഖി​​​​​​​ല 30-ാം മി​​​​​നി​​​​​റ്റി​​​​​ൽ പ​​​​​​​രി​​​​​​​ക്കേ​​റ്റു​​പി​​​​​​​ന്‍​വാ​​​​​​​ങ്ങി​​​​​​​യ​​​​​​​തു കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​നു തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യാ​​​​​​​യി.​​

18-ാം മി​​​​​​​നി​​​​​റ്റി​​​​​ല്‍ മി​​​​​​​സോ​​​​​​​റമി​​​​​​​നു ല​​​​​​​ഭി​​​​​​​ച്ച പെ​​​​​​​ന​​​​​​​ല്‍​റ്റി എ​​​​​​​ലി​​​​​​​സ​​​​​​​ബ​​​​​​​ത്ത് ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്നു. നാ​​​​​​​ളെ ഉ​​​​​​​ത്ത​​​​​​​രാ​​​​​​​ഖ​​​​​​​ണ്ഡി​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​​യാ​​ണു കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ടു​​​​​​​ത്ത മ​​​​​​​ത്സ​​​​​​​രം.

ഗ്രൂ​​​​​​​പ്പ് എ​​​​​​​ഫി​​​​​ല്‍ ഗോ​​​​​​​ള്‍മ​​​​​​​ഴ പെ​​​​​​​യ്യി​​​​​​​ച്ച് ഒ​​​​​​​ഡീ​​​​​ഷ എ​​​​​​​തി​​​​​​​രി​​​​​​​ല്ലാ​​​​​​​ത്ത ഒ​​​​​​​മ്പ​​​​​​​തു​​​​​​​ഗോ​​​​​​​ളു​​​​​​​ക​​​​​​​ള്‍​ക്ക് ആ​​​​​​​ന്ധ്ര​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​നെ ത​​​​​​​റ​​​​​​​പ​​​​​​​റ്റി​​​​​​​ച്ചു.

Related posts

Leave a Comment