ഒ​മി​ക്രോ​ൺ കാ​ന​ഡ​യി​ലും; രാ​ജ്യ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം; വൈറസ് കണ്ടെത്തിയത് നൈ​ജീ​രി​യ​യി​ൽ നി​ന്നെ​ത്തി​യ യാത്രക്കാരിൽ

 

ടൊ​റ​ന്‍റോ: ഒ​മി​ക്രോ​ൺ വൈ​റ​സ് വ​ക​ഭേ​ദം മൂ​ല​മു​ള്ള കോ​വി​ഡ് ബാ​ധ കാ​ന​ഡ​യി​ലും ക​ണ്ടെ​ത്തി. നൈ​ജീ​രി​യ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു യാ​ത്ര​ക്കാ​രി​ലാ​ണ് ഒ​മി​ക്രോ​ൺ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യും ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും കാ​ന​ഡ ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ ക​നേ​ഡി​യ​ൻ ഭ​ര​ണ​കൂ​ടം ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ഒ​മി​ക്രോ​ൺ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​മേ​രി​ക്ക​യും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, ന്യൂ​സി​ല​ൻ​ഡ്, താ​യ്‌‌​ല​ൻ​ഡ്, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ ദ​ക്ഷി​ണ​ഭാ​ഗ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വി​മാ​ന സ​ർ​വീ​സു​ക​ൾ നി​രോ​ധി​ച്ചു​ക​ഴി​ഞ്ഞു.

ഒ​മി​ക്രോ​ൺ വൈ​റ​സി​നെ​തി​രേ നി​ല​വി​ലു​ള്ള കോ​വി​ഡ് വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​കു​മോ എ​ന്ന​തി​ൽ ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

Related posts

Leave a Comment