ഏ​ഷ്യാ ക​പ്പ്: ഫൈ​ന​ലി​ൽ ഇ​ന്ത്യ-​ചൈ​ന ഏ​റ്റു​മു​ട്ട​ൽ

ക​കാ​മി​ഗ​ഹാ​ര: ഏ​ഷ്യാ ക​പ്പ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. സെ​മി ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രും നി​ല​വി​ലെ ചാ​ന്പ്യ·ാ​രു​മാ​യ ജ​പ്പാ​നെ 4-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഫൈ​ലി​ൽ ചൈ​ന​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ. ഇ​രു​ടീ​മും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഇ​ന്ത്യ 4-1ന് ​ജ​യി​ച്ചി​രു​ന്നു.

ജ​പ്പാ​നെ​തി​രേ ഇ​ന്ത്യ​ക്കു വേ​ണ്ടി ഗു​ർ​ജി​ത് കൗ​ർ (7, 9) ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൽ ന​വ​ജോ​ത് കൗ​ർ (9), ലാ​ൽ​റെം​സൈ​മി (38) എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം നേ​ടി. ജ​പ്പാ​നു​വേ​ണ്ടി ഷി​ഹോ സു​ജി (17), യു​യി ഇ​ഷി​ബാ​ഷി (28) എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. ഗ്രൂ​പ്പി​ലെ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ച് ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ലേ​ക്കു മാ​ർ​ച്ചു ചെ​യ്ത​ത്.

നാ​ലാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. 2004ൽ ​ചാ​ന്പ്യ·ാ​രാ​യ​പ്പോ​ൾ 1999ലും 2009​ലും റ​ണ്ണേ​ഴ്സ് അ​പ്പാ​യി. ഫൈ​ന​ലി​ലെ വി​ജ​യി​ക​ൾ അ​ടു​ത്ത വ​ർ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടും.

Related posts