വ​നി​താ ക​മ്മീ​ഷ​നോ​ട് ക​ടു​ത്ത ആ​രാ​ധ​ന; ഒ​ടു​വി​ൽ ആ​ദി​ലി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​യി; എ​ല്ലാ ആ​ശം​സ​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി ഡോ. ​ഷാ​ഹി​ദാ ക​മാ​ൽ

കൊ​ല്ലം: വ​നി​താ ക​മ്മീ​ഷ​നോ​ടു​ള​ള ക​ടു​ത്ത ആ​രാ​ധ​ന​ക്കൊ​ടു​വി​ൽ ആ​ദി​ൽ മു​ഹ​മ്മ​ദി​ന് ആ​ഗ്ര​ഹ സാ​ഫ​ല്യം. വ​നി​താ ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ട്ട​റി​ഞ്ഞ കൊ​ല്ലം കെ​ടി​സി​ടി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സു​കാ​ര​നാ​യ ആ​ദി​ലി​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു വ​നി​താ ക​മ്മീ​ഷ​നെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന​ത്.

വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ലി​നെ സ്്കൂ​ളി​ലേ​ക്ക് ക്ഷ​ണി​ച്ച് സ്്കൂ​ൾ ഗാ​യ​ക​ൻ കൂ​ടി​യാ​യ ആ​ദി​ലി​ന്‍റെ ഈ ​ആ​രാ​ധ​ന സ​ഫ​ല​മാ​ക്കാ​ൻ സ്്കൂ​ൾ അ​ധി​കൃ​ത​രും ഒ​പ്പം നി​ന്ന​പ്പോ​ൾ വ​നി​താ ക​മ്മീ​ഷ​നും അ​ത് വേ​റി​ട്ട ഒ​രു മു​ഹൂ​ർ​ത്ത​മാ​യി മാ​റി.

വ​നി​താ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ട്ട​റി​ഞ്ഞ് ക​മ്മീ​ഷ​ൻ എ​വി​ടെ​യാ​ണോ അ​വി​ടെ വ​രാ​മെ​ന്നാ​യി​രു​ന്നു ആ​ദി​ൽ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രു പ​തി​നാ​ലു വ​യ​സ്‌​സു​കാ​ര​ന്‍റെ സാ​മൂ​ഹ്യ​ബോ​ധ​വും തി​രി​ച്ച​റി​വു​ക​ളു​മാ​ണ് ത​ന്നെ സ്കൂ​ളി​ലേ​ക്കെ​ത്തി​ച്ച​തെ​ന്ന് ഡോ. ​ഷാ​ഹി​ദാ ക​മാ​ൽ പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ​മെ​ന്ന​ത് അ​ക്ഷ​ര​ങ്ങ​ളി​ലെ അ​റി​വ് മാ​ത്ര​മ​ല്ല ഒ​രു വ്യ​ക്തി​യു​ടെ മ​ന​സി​ൽ സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക മൂ​ല്യ​ബോ​ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത് കൂ​ടി​യാ​ണ്.

കെ​ടി​സി​ടി സ്്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ഇ​ത് മി​ക​ച്ച രീ​തി​യി​ൽ നി​ർ​വ​ഹി​ക്കു​ന്ന​വ​രാ​യ​തു കൊ​ണ്ട ് കൂ​ടി​യാ​ണ് ആ​ദി​ലി​നെ പോ​ലു​ള​ള കു​ട്ടി​ക​ൾ വ​നി​താ ക​മ്മീ​ഷ​നെ കു​റി​ച്ച് അ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഡോ. ​ഷാ​ഹി​ദാ ക​മാ​ൽ പ​റ​ഞ്ഞു.

ഒ​രു ന​ല്ല ഗാ​യ​ക​ൻ കൂ​ടി​യാ​യ ആ​ദി​ലി​ന് എ​ല്ലാ ആ​ശം​സ​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി​യാ​ണ് ഡോ. ​ഷാ​ഹി​ദാ ക​മാ​ൽ സ്ക്കൂ​ളി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment