മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച​യാ​ൾ പോ​ലീ​സ് ജീ​പ്പി​ലി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്ക്; എ​സ്ഐ.​ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്‌

കൊ​ട്ടാ​ര​ക്ക​ര: മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത വേ​ഗ​ത​യി​ൽ കാ​റോ​ടി​ച്ചി​രു​ന്ന​യാ​ൾ പോ​ലീ​സ് ജീ​പ്പി​ലി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ. നെ​ടു​മ​ൺ​കാ​വ് ശ്രീ​കൃ​ഷ്ണ വി​ലാ​സ​ത്തി​ൽ ഗി​രീ​ഷ് കു​മാ​ർ (46)നെ​യാ​ണ് പോ​ലീ​സ് ത​ന്നെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കാ​യി വെ​ളി​യം ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​ര​ന്ന പോ​ലീ​സ് ജീ​പ്പി​ലാ​ണ് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച​ത്.

പി​ന്നോ​ട്ടെ​ടു​ത്ത കാ​ർ ര​ണ്ടു ത​വ​ണ കൂ​ടി ജീ​പ്പി​ലി​ടി​ച്ചു. ജീ​പ്പി​നോ​ട് ചേ​ർ​ന്നു നി​ന്നി​രു​ന്ന എ​സ്ഐ.​ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​

വീ​ണ്ടും മു​ന്നോ​ട്ടു​ടു​ത്തു പോ​യ കാ​ർ സ​മീ​പ​ത്തെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്താ​ണ് നി​ന്ന​ത്. ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റ​റ ഡ്രൈ​വ​ർ ഗി​രീ​ഷ് കു​മാ​റി​നെ പോ​ലീ​സ് ത​ന്നെ മീ​യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പൂ​യ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment