ഒരു ദിവസം മാത്രം ബാക്കി നിൽക്കേ; വ​നി​താ മ​തി​ലി​നെ​തി​രേ ക​ലാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​എ​സ്‌​യു 

കോ​ഴി​ക്കോ​ട്: വ​നി​താ​മ​തി​ലി​ല്‍ അ​ണി​ചേ​രാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്നു കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത് . സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി വ​ച്ച​തി​നെ​തി​രെ ഗ​വ​ര്‍​ണ​റെ സ​ന്ദ​ര്‍​ശി​ച്ച് ഇ​ന്ന് പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​ഭി​ജി​ത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് പി​ന്നാ​ലെ കാ​ലി​ക്ക​ട്ടി​ലെ​യും പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ച് അ​ധ്യാ​പി​ക​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യാ​ണ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ മ​തി​ലി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കി​യാ​ല്‍ നി​യ​മ​പ​ര​മാ​യി നേ​രി​ടും. വ​നി​താ മ​തി​ലി​നെ​തി​രേ ക​ലാ​ല​യ​ങ്ങ​ളി​ല്‍ കെ​എ​സ്‌​യു പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ഭി​ജി​ത്ത് അ​റി​യി​ച്ചു.

Related posts