ബം​ഗ​ളു​രു​വി​ലെ ഹോ​ട്ട​ലി​ന്‍റെ വി​ചി​ത്ര ഓ​ഫ​ർ വൈ​റ​ലാ​യി; ഗ്യാ​സ് സി​ലി​ണ്ട​ൽ ന​ൽ​കി​യാ​ൽ ബി​രി​യാ​ണി ഫ്രീ

ബെം​ഗ​ളൂ​രു: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ​ക്ക് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​മ്പോ​ൾ, പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ വേ​റി​ട്ട വ​ഴി​യു​മാ​യി ഒ​രു ഹോ​ട്ട​ൽ. ബം​ഗ​ളൂ​രു​വി​ലെ ഹൊ​സൂ​രി​ലു​ള്ള ഇ​റോ​ഡ് എ​മ്മി​സ് മെ​സ് ആ​ണ് സി​ലി​ണ്ട​ർ ന​ൽ​കു​ന്ന​വ​ർ​ക്ക് ഒ​രു മാ​സം മു​ഴു​വ​ൻ ബി​രി​യാ​ണി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ത​ക​ർ​പ്പ​ൻ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു വാ​ണി​ജ്യ സി​ലി​ണ്ട​ർ ന​ൽ​കു​ന്ന​വ​ർ​ക്ക് ഒ​രു മാ​സം എ​ല്ലാ ദി​വ​സ​വും ഒ​രു നേ​രം ബി​രി​യാ​ണി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഇ​നി ര​ണ്ട് സി​ലി​ണ്ട​റു​ക​ൾ ന​ൽ​കാ​ൻ ത​യാ​റു​ള്ള​വ​ർ​ക്കാ​ക​ട്ടെ, ഒ​രു മാ​സം മു​ഴു​വ​ൻ ര​ണ്ട് നേ​രം വീ​തം ബി​രി​യാ​ണി ആ​സ്വ​ദി​ക്കാം. “നി​ങ്ങ​ൾ ഗ്യാ​സ് ത​ന്ന് ഞ​ങ്ങ​ളെ സ​ഹാ​യി​ക്കൂ, നി​ങ്ങ​ളു​ടെ വ​യ​റു ഞ​ങ്ങ​ൾ നി​റ​യ്ക്കാം’ എ​ന്നെ​ഴു​തി​യ ബോ​ർ​ഡു​ക​ൾ ഹോ​ട്ട​ലി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഹോ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഉ​ട​മ​ക​ൾ ഇ​ത്ത​ര​മൊ​രു ബു​ദ്ധി​പ​ര​മാ​യ നീ​ക്കം ന​ട​ത്തി​യ​ത്.

ഉ​പ​യോ​ഗി​ക്കാ​ത്ത​തോ അ​ധി​ക​മാ​യു​ള്ള​തോ ആ​യ സി​ലി​ണ്ട​റു​ക​ൾ കൈ​മാ​റാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഹോ​ട്ട​ലു​ട​മ​യു​ടെ ഈ ​വി​ചി​ത്ര​മാ​യ ബി​സി​ന​സ് ത​ന്ത്ര​ത്തെ ചി​ല​ർ പ്ര​ശം​സി​ക്കു​മ്പോ​ൾ, മ​റ്റ് ചി​ല​ർ ഇ​ത് പ്രാ​യോ​ഗി​ക​മാ​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ്. എ​ന്താ​യാ​ലും ബി​രി​യാ​ണി പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ഈ “​ഗ്യാ​സ്-​ബി​രി​യാ​ണി’ വി​നി​മ​യം വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment