ഹോ​ട്ട​ലു​ക​ള്‍ തു​റ​ന്നു തു​ട​ങ്ങി;വി​ഭ​വ​ങ്ങ​ളി​ല്ല, വി​ല കൂ​ട്ടി; ക​രി​ഞ്ച​ന്ത സ​ജീ​വം

കൊ​ച്ചി: എ​ല്‍​പി​ജി ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ച​യി​ല​ട​ക്കം താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട ഹോ​ട്ട​ലു​ക​ള്‍ തു​റ​ന്നു തു​ട​ങ്ങി. വി​റ​ക​ടു​പ്പ്, ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​ര്‍, ല​ഭ്യ​മാ​കു​ന്ന പാ​ച​ക​വാ​ത​കം തു​ട​ങ്ങി​യ​വ ഉ​പോ​ഗി​ച്ചാ​ണ് അ​ടു​ക്ക​ള പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.

ക​ട​ക​ള്‍ സ്ഥി​ര​മാ​യി അ​ട​ച്ചി​ടു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​മെ​ന്ന​തി​നാ​ലാ​ണ് ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി തു​റ​ന്നു തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന എ​ല്‍​പി​ജി പോ​ര്‍​ട്ട​ലി​ലൂ​ടെ​യാ​ണ് നി​ല​വി​ല്‍ ഹോ​ട്ട​ലു​ക​ള്‍​ക്ക് പ​രി​മി​ത​മാ​യെ​ങ്കി​ലും എ​ല്‍​പി​ജി ല​ഭ്യ​മാ​ക്കു​ന്ന​ത്.

ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും വി​ഭ​വ​ങ്ങ​ള്‍ കു​റ​വാ​ണ്. അ​തേ​സ​മ​യം ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍​ക്ക് വി​ല​യും ഉ​യ​ര്‍​ത്തി​യ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഹോ​ട്ട​ലു​ക​ള്‍ തു​റ​ക്കാ​താ​യ​തോ​ടെ കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. അ​വ​ധി​ക്കാ​ലം അ​ടു​ത്തി​രി​ക്കെ എ​ല്‍​പി​ജി ക്ഷാ​മം ടൂ​റി​സം മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കു​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍. ഹോ​ട്ട​ല്‍ മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

വി​ല കൂ​ട്ടി; വി​ഭ​വ​ങ്ങ​ള്‍ കു​റ​ച്ചു
പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് ഒ​ന്നോ ര​ണ്ടോ വി​ഭ​വ​ങ്ങ​ളും ഉ​ച്ച ഊ​ണും മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഭൂ​രി​ഭാ​ഗം ക​ട​ക​ളി​ലും ഉ​ള്ള​ത്. പ​ഴ​യ​തു​പോ​ലെ വി​ഭ​വ സ​മൃ​ദ്ധ​മാ​കാ​ന്‍ എ​ല്‍​പി​ജി ക്ഷാ​മം പൂ​ര്‍​ണ​മാ​യും മാ​റ​ണ​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ള്‍ പ​റ​യു​ന്നു. വി​ഭ​വ​ങ്ങ​ള്‍ കു​റ​ച്ച​പ്പോ​ള്‍ എ​ല്‍​പി​ജി ക്ഷാ​മ​ത്തെ പേ​രി​ല്‍ വി​ല​യും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. 30 ശ​ത​മാ​നം വ​രെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വി​ല വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്ക​ട​ക്കം കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ള്ള​വ​ര്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ചെ​റി​യ വി​ല​യി​ല്‍ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന ത​ട്ടു​ക​ട​ക​ള്‍ ഉ​ള്‍​പ്പെ​ടെ പൂ​ട്ടി​യ നി​ല​യി​ലാ​ണ്.

ചാ​യ​യ്ക്ക് ര​ണ്ട് മു​ത​ല്‍ അ​ഞ്ച് രൂ​പ വ​രെ​യാ​ണ് കൊ​ച്ചി​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഗ്യാ​സ് ലാ​ഭി​ക്കാ​ന്‍ പ​ല​യി​ട​ത്തും മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ ചാ​യ ഫ്ളാസ്കി​ല്‍ ഉ​ള്‍​പ്പെ​ടെ നി​റ​ച്ചു​വ​ച്ചാ​ണ് ന​ല്‍​കു​ന്ന​ത്. പൊ​റോ​ട്ട ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ നേ​രം പാ​ച​കം ചെ​യ്യേ​ണ്ട വി​ഭ​വ​ങ്ങ​ള്‍ മി​ക്ക ഹോ​ട്ട​ലു​ക​ളും നി​റു​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ പാ​മോ​യി​ലി​ന് വി​ല കൂ​ടി​യ​തോ​ടെ പൊ​റോ​ട്ട​ക്ക് മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് രൂ​പ വ​രെ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ബി​രി​യാ​ണി, ക​റി​ക​ള്‍ എ​ന്നി​വ​യ്ക്കും വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ട​ച്ച ക​ള​ക​ളി്ല്‍ പ​ല​തും ഇ​നി​യും തു​റ​ന്നി​ട്ടി​ല്ല.

ക​രി​ഞ്ച​ന്ത സ​ജീ​വം

എ​ല്‍​പി​ജി പ്ര​തി​സ​ന്ധി​ക്ക് പി​ന്നാ​ലെ സി​ലി​ണ്ട​റു​ക​ളു​ടെ ക​രി​ഞ്ച​ന്ത ക​ച്ച​വ​ട​വും സ​ജീ​വം. ഹോ​ട്ട​ലു​ക​ള്‍​ക്ക് പ​ല ഏ​ജ​ന്‍​സി​ക​ളും എ​ത്തി​ച്ച് ന​ല്‍​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 3500 മു​ത​ല്‍ 4000 രൂ​പ വ​രെ​യാ​ണ് 19 കി​ലോ സി​ലി​ണ്ട​റി​ന് ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത്.ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല്‍​പ്പ​ന​യും ഇ​തോ​ടൊ​പ്പ​മു​ണ്ട്. 1000 മു​ത​ല്‍ 1100 രൂ​പ​വ​രെ​യാ​ണ് അ​ധി​ക​മാ​യി ഇ​വ​യ്ക്ക് ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത്.

Related posts

Leave a Comment