കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഓ​ഫീ​സ് ഒ​ഴി​യും: സു​ഗ​മ​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഓ​ഫീ​സ് അ​വി​ടെ നി​ന്ന് മാ​റ്റ​ണ​മെ​ന്ന നി​ർ​ബ​ന്ധ ബു​ദ്ധി ശ​രി​യോ​ണോ​യെ​ന്ന് പൊ​തു​സ​മൂ​ഹം ചി​ന്തി​ക്ക​ണം: വി. ​കെ പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലു​ള്ള എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​യോ​ടെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വ​ട്ടി​യൂ​ർ​കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത്.

കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഓ​ഫീ​സ് ഒ​ഴി​യു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ്ര​തി​ക​രി​ച്ചു. രാ​ഷ്ട്രീ​യ മ​ര്യാ​ദ കാ​ണി​ച്ചി​ല്ലെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യോ മേ​യ​റോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഒ​ഴി​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

സ​മാ​ന്യ​മ​ര്യാ​ദ ക​ണി​ച്ചി​ല്ല. സു​ഗ​മ​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഓ​ഫീ​സ് അ​വി​ടെ നി​ന്ന് മാ​റ്റ​ണ​മെ​ന്ന നി​ർ​ബ​ന്ധ ബു​ദ്ധി ശ​രി​യോ​ണോ​യെ​ന്ന് പൊ​തു​സ​മൂ​ഹം ചി​ന്തി​ക്ക​ണ​മെ​ന്നും വി.​കെ. പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​ലേ​ഖ​യു​ടെ വാ​ർ​ഡാ​യ ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​ന്‍റെ ഓ​ഫീ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് പ്ര​ശാ​ന്ത് ഒ​ഴി​യ​ണ​മെ​ന്നു ഫോ​ണി​ലൂ​ടെ ആ​ർ. ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വാ​ട​ക ക​രാ​ർ കാ​ലാ​വ​ധി മാ​ർ​ച്ച് വ​രെ ഉ​ണ്ടെ​ന്നും ഒ​ഴി​യു​ന്ന കാ​ര്യം അ​തി​നു​ശേ​ഷം ആ​ലോ​ചി​ക്കാം എ​ന്നു​മാ​യി​രു​ന്നു എം​എ​ൽ​എ നേ​ര​ത്തെ മ​റു​പ​ടി ന​ൽ‌​കി​യി​രു​ന്ന​ത്.

കൗ​ൺ​സി​ൽ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് വി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് വാ​ട​ക​യ്ക്ക് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ടം ഒ​ഴി​പ്പി​ക്കാ​ൻ ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചാ​ൽ എം​എ​ൽ​എ​ക്ക് ഓ​ഫീ​സ് ഒ​ഴി​യേ​ണ്ടി വ​രും.

കൗ​ൺ​സി​ല​ർ​ക്ക് കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് വേ​ണ​മെ​ങ്കി​ൽ മേ​യ​ർ വ​ഴി​യാ​ണ് അ​നു​മ​തി കി​ട്ടേ​ണ്ട​ത്. കെ​ട്ടി​ട സൗ​ക​ര്യം ല​ഭ്യ​മാ​ണോ എ​ന്നു സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും. കോ​ർ​പ്പ​റേ​ഷ​ന്‍റെ കെ​ട്ടി​ടം വാ​ർ​ഡി​ൽ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ നി​ശ്ചി​ത തു​ക​യ്ക്ക് മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കാം.

Related posts

Leave a Comment