കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല മു​ഴു​വ​ൻ എം​എ​ൽ​എ കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ന്നു: ത​ന്‍റെ വാ​ർ​ഡി​ലു​ള്ള കെ​ട്ടി​ടം ആ​യ​തു​കൊ​ണ്ടാ​ണ് പ്ര​ശാ​ന്തി​നോ​ട്‌ ഒ​ഴി​യാ​ൻ ആ​വ​ശ്യ​പെ​ട്ട​ത്; വി​ശ​ദീ​ക​രി​ച്ച് ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ​യോ​ട് ഓ​ഫീ​സ് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ല്‍ പ്ര​തി​ക​രി​ച്ച് ആ​ർ. ശ്രീ​ലേ​ഖ. കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല മു​ഴു​വ​ൻ എം​എ​ൽ​എ കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ശ്രീ​ലേ​ഖ പ​റ​ഞ്ഞു.

കെ​ട്ടി​ട​ത്തി​ൽ കൗ​ൺ​സി​ല​ർ​ക്ക് ഓ​ഫീ​സ് ഉ​ണ്ടെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ വാ​ദം. ഈ ​ഓ​ഫീ​സ് എ​വി​ടെ​യെ​ന്ന് അ​ധി​കൃ​ത​ർ കാ​ണി​ച്ചു ത​ര​ട്ടെ. ത​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കാ​ൻ സ്ഥ​ല​മി​ല്ല. ത​ന്‍റെ വാ​ർ​ഡി​ലു​ള്ള കെ​ട്ടി​ടം ആ​യ​തു​കൊ​ണ്ടാ​ണ് പ്ര​ശാ​ന്തി​നോ​ട്‌ ഒ​ഴി​യാ​ൻ ആ​വ​ശ്യ​പെ​ട്ട​തെ​ന്നും ശ്രീ​ലേ​ഖ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഓ​ഫീ​സ് ഒ​ഴി​യു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ്ര​തി​ക​രി​ച്ചു. രാ​ഷ്ട്രീ​യ മ​ര്യാ​ദ കാ​ണി​ച്ചി​ല്ലെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യോ മേ​യ​റോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഒ​ഴി​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

സ​മാ​ന്യ​മ​ര്യാ​ദ ക​ണി​ച്ചി​ല്ല. സു​ഗ​മ​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഓ​ഫീ​സ് അ​വി​ടെ നി​ന്ന് മാ​റ്റ​ണ​മെ​ന്ന നി​ർ​ബ​ന്ധ ബു​ദ്ധി ശ​രി​യോ​ണോ​യെ​ന്ന് പൊ​തു​സ​മൂ​ഹം ചി​ന്തി​ക്ക​ണ​മെ​ന്നും വി.​കെ. പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment