അപടം ഉണ്ടാവാൻ കാത്തുനിൽക്കരുതേ;  വാ​ഴൂ​ർ 18-ാം മൈ​ലി​ലെ കൊ​ടും​വ​ള​വിലെ  മീഡിയൻ പൊളിച്ചു നീക്കി; പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

വാ​ഴൂ​ർ: ദേ​ശീ​യ​പാ​ത 183ൽ ​അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി വാ​ഴൂ​ർ 18-ാം മൈ​ലി​ലെ കൊ​ടും​വ​ള​വ്. അ​പ​ക​ട സാ​ധ്യ​ത മേ​ഖ​ല​യാ​യ 18-ാം മൈ​ൽ ഭാ​ഗ​ത്ത് റോ​ഡി​ലെ മീ​ഡി​യ​ൻ നീ​ക്കം ചെ​യ്ത​തോ​ടെ​യാ​ണ് അ​പ​ക​ട ഭീ​ഷ​ണി കൂ​ടി​യി​രി​ക്കു​ന്ന​ത്. അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ നേ​ര​ത്തെ മീ​ഡി​യ​ൻ സ്ഥാ​പി​ച്ചി​രി​ന്നു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റീ ​ടാ​റിംഗി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന മീ​ഡി​യ​ൻ പൊ​ളി​ച്ച് നീ​ക്കി​യി​രി​ക്കു​ക​യാ​ണ്. മീ​ഡി​യ​ന്‍റെ കു​റ​ച്ച് ഭാ​ഗം ഇ​പ്പോ​ഴും റോ​ഡി​ൽ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. മീ​ഡി​യ​ന്‍റെ ഇ​രു​ഭാ​ഗ​ത്തും സ്ഥാ​പി​ച്ചി​രു​ന്ന റി​ഫ്ളെ​ക്റ്റിം​ഗ് ബോ​ർ​ഡു​ക​ളും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

ബോ​ർ​ഡ് നീ​ക്കം ചെ​യ്ത​ത് യാ​ത്ര​ക്കാ​ർക്ക് മീ​ഡി​യ​ൻ ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന് തി​രി​ച്ച​റി​യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ക​ട​ന്ന് പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വ​ൻ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ പ്ര​വ​ർ​ത്തി. പൊ​ളി​ച്ച് മാ​റ്റി​യ മീ​ഡി​യ​ൻ എ​ത്ര​യും പെ​ട്ടെ​ന്ന് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

അ​ല്ലാ​ത്ത​പ​ക്ഷം വ​ലി​യ അ​പ​ക​ട​ങ്ങ​ളാ​കും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​രും പ​റ​യു​ന്നു. മീ​ഡി​യ​ൻ പൊ​ളി​ച്ച് നീ​ക്കി​യി​ട്ടി​ല്ലെ​ന്നും റീ ​ടാ​റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി വൃ​ത്തി​യാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത് എ​ന്നുമാ​ണ് ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം. ടാ​റിം​ഗ് ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും മീ​ഡി​യ​ൻ പ​ണി​യു​ക എ​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഇ​ല്ല എ​ന്നും ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Related posts