ടെ​ല​ഗ്രാം ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് കേ​സു​ക​ളി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ലാ​യ കേ​സ്: ചു​രു​ള​ഴി​ഞ്ഞ​ത് വ​ന്‍ ത​ട്ടി​പ്പ്

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ്- ടെ​ല​ഗ്രാം ത​ട്ടി​പ്പ് കേ​സു​ക​ളി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ലാ​യ കേ​സി​ല്‍ ചു​രു​ള​ഴി​ഞ്ഞ​ത് വ​ന്‍ ത​ട്ടി​പ്പ്. രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ളു​ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ്, സൈ​ബ​ര്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് കേ​സു​ക​ളി​ലെ മു​ഖ്യ പ്ര​തി​ക​ളെ തെ​ല​ങ്കാ​ന​യി​ലെ മെ​ഡി​ച്ചാ​ല്‍ മ​ല​ക്ജി​രി, ഹൈ​ദ​രാ​ബാ​ദ് ജി​ല്ല​ക​ളി​ല്‍ നി​ന്നും ഒ​ന്നി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ സ​മ​ന്വ​യ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​ത്തു ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ സ​മാ​ന്ത​ര സൈ​ബ​ര്‍ ദൗ​ത്യ ഓ​പ്പ​റേ​ഷ​നു​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് ര​ണ്ട് പ്ര​ധാ​ന പ്ര​തി​ക​ളെ അ​തി​സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്യാ​നാ​യ​ത്. ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദി​ലെ ജീ​ഡി മെ​റ്റ്‌​ല പ്ര​ദേ​ശ​ത്ത് നി​ന്ന് നി​ര​ഞ്ജ​ന്‍ ചൗ​ധ​രി​യെ​യും( 40) ടെ​ല​ഗ്രാം ട്രേ​ഡിം​ഗ് സൈ​ബ​ര്‍ ത​ട്ടി​പ്പ് കേ​സി​ല്‍ സ​ബ്‌​സാ കോ​ള​നി​യി​ല്‍ നി​ന്ന് സ​യ്യി​ദ് ഹ​സ​ന്‍ അ​ലി​യെ​യും(39) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചു​രു​ള​ഴി​ഞ്ഞ​ത് വ​ന്‍ ത​ട്ടി​പ്പ് കേ​സ്
പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍, എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ 77കാ​ര​നെ ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ഭീ​ഷ​ണി മു​ഴ​ക്കി ഏ​ക​ദേ​ശം ആ​റു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മൂ​ന്ന് കോ​ടി രൂ​പ ഹൈ​ദ​രാ​ബാ​ദി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷ​ന്‍​ത​ന്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് പ്രി​ന്‍റേ​ഴ്‌​സ് ഉ​ട​മ​യാ​യ നി​ര​ഞ്ജ​ന്‍ ചൗ​ധ​രി ത​ട്ടി​യെ​ടു​ത്ത​താ​യും വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി പ​ണം പി​ന്‍​വ​ലി​ച്ച ശേ​ഷം കം​ബോ​ഡി​യ ആ​സ്ഥാ​ന​മാ​യ സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍​ക്ക് കൈ​മാ​റി​യ​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

മ​റ്റൊ​രു കേ​സാ​യ എ​റ​ണാ​കു​ള​ത്തെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ 38 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ കേ​സി​ല്‍ പ്ര​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​നു ബ​ന്ധ​മു​ള്ള​താ​യി ക​ണ്ടെ​ത്തു​ക​യും, തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​നേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യാ​യ സ​യ്യി​ദ് ഹ​സ​ന്‍ അ​ലി ടെ​ല​ഗ്രാം ട്രേ​ഡിം​ഗ് സൈ​ബ​ര്‍ ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍ സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ളു​ടെ മ​റ​വി​ല്‍ ഉ​പ​യോ​ഗി​ച്ച് കോ​ടി​ക​ള്‍ കൈ​മാ​റി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി സ​യ്യി​ദ് ഹ​സ​ന്‍ അ​ലി​ക്ക് എ​തി​രെ 31 സൈ​ബ​ര്‍ പ​രാ​തി​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും, രാ​ജ്യ​ത്തെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലെ പ​രാ​തി​ക​ളി​ലാ​യി 2.71 കോ​ടി രൂ​പ പ്ര​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ ഫ്രീ​സ് ചെ​യ്തി​ട്ടു​ള​ള​താ​യി ക​ണ്ടെ​ത്തി. ദു​ബൈ കേ​ന്ദ്രീ​ക​രി​ച്ച സൈ​ബ​ര്‍ ത​ട്ടി​പ്പ് ശൃം​ഖ​ല​യു​മാ​യും ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്ന​ത്.

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ പോ​യ പോ​ലീ​സ് സം​ഘം അ​തീ​വ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ട്ടു. ര​ഹ​സ്യ നീ​ക്ക​ങ്ങ​ള്‍​ക്കും സ​മാ​ന്ത​ര ഓ​പ്പ​റേ​ഷ​നു​ക​ള്‍​ക്കും ഒ​ടു​വി​ലാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് സാ​ധ്യ​മാ​യ​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം കൊ​ച്ചി സി​റ്റി ഡി.​സി.​പി–2 ഷാ​ഹി​ന്‍​ഷാ​യു​ടെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ സൈ​ബ​ര്‍ ക്രൈം ​എ​സി​പി അ​നി​ല്‍​കു​മാ​ര്‍, എ​എ​സ്ഐ ശ്യാം, ​എ​സ്‌​സി​പി​ഒ​മാ​രാ​യ അ​ജി​ത് രാ​ജ്, അ​രു​ണ്‍, കെ.​ആ​ര്‍. അ​നീ​ഷ്, നി​ഖി​ല്‍, അ​ജി​ത് ബാ​ല​ച​ന്ദ്ര​ന്‍, സി​പി​ഒ​മാ​രാ​യ ബി​ന്ദോ​ഷ്, ആ​ല്‍​ഫി​റ്റ് ആ​ന്‍​ഡ്രൂ​സ്, ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഈ ​ഓ​പ്പ​റേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

Related posts

Leave a Comment