മാലാഖ വിളിയൊക്കെ വെറുതെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ളതല്ലേ ! ഡ്യൂട്ടിയ്ക്കിടെ കോവിഡ് പോസിറ്റീവായ നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടു;സംഭവം ഹരിപ്പാട്…

ഭൂമിയിലെ മാലാഖമാര്‍ എന്ന് മിനിറ്റ് ഇടവിട്ട് നഴ്‌സുമാരെ വാഴ്ത്തുന്ന സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല.

എന്നാല്‍ യഥാര്‍ഥത്തില്‍ ഈ മാലാഖമാരോട് നമ്മള്‍ ചെയ്യുന്നതെന്താണ് ? ഡ്യൂട്ടിക്കിടെ കൊവിഡ് പോസിറ്റീവായ ട്രെയിനി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതിയുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.

ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നഴ്‌സായ യുവതി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ദുരനുഭവം പുറത്തുവിട്ടത്.

രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് സ്രവം നല്‍കിയ നഴ്‌സിനെ മാറ്റിനിറുത്താതെ നൈറ്റ് ഡ്യൂട്ടി നല്‍കി. പുലര്‍ച്ചെ ഫലം വന്നപ്പോള്‍ പോസിറ്റീവ്.

അപ്പോള്‍ തന്നെ അധികൃതര്‍ ഇവരെ കെട്ടിടത്തിന് വെളിയിലിറക്കി. രാവിലെ ബന്ധുക്കള്‍ എത്തുന്നത് വരെ പുറത്ത് റോഡരികില്‍ നില്‍ക്കേണ്ടി വന്നതായും നഴ്‌സ് പറയുന്നു.

ജോലിക്കിടെ രോഗം സ്ഥിരീകരിച്ചിട്ടും യുവതിക്ക് ചികിത്സ നല്‍കാനോ സര്‍ക്കാരിന്റെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റോനോ തയ്യാറാകാതിരുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുകയാണ്.

Related posts

Leave a Comment