പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ചെ​ത്തുതൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം പ​ണി​യു​ന്ന ഏ​ഴാ​മ​ത്തെ വീ​ടി​ന് ശി​ല​യി​ട്ടു

 അ​രി​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഹോം ​കെ​യ​ർ പ​ദ്ധ​തി​യി​ൽ തൃശൂ​ർ താ​ലൂ​ക്ക് ചെ​ത്ത് തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘംപ​ണി​യു​ന്ന ഏ​ഴാ​മ​ത്തെ വീ​ടി​ന് ശി​ല​യി​ട്ടു.​ നാ​ലാം​ക​ല്ല് സെ​ന്‍റ​ർ വ​ട​ക്ക് പ​ര​മ​ൻ പാ​ട​ത്തി​ന​ടു​ത്ത് മു​ത്തി​ശേ​രി കാ​ർ​ത്ത്യാ​യ​നി​യു​ടെ വീ​ടി​നാ​ണ് ശി​ല​യി​ട്ട​ത്.

അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത മോ​ഹ​ൻ ദാ​സ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എം. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി കെ.​വി.​വി​നോ​ദ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. സ​തീ​ഷ്, മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം..​ആ​ർ. മോ​ഹ​ന​ൻ, കെ.​പി.​ച​ന്ദ്ര​പാ​ല​ൻ, കെ.​കെ. സെ​ൻ, വി.​ജി. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൊ​ത്തം ഏഴു വീ​ടു​ക​ളാ​ണ് സം​ഘം നി​ർമി​ച്ച് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ ആറു വീ​ടു​ക​ളു​ടെ ത​റ​പ്പ​ണി​ക​ൾ ക​ഴി​ഞ്ഞു. മാ​ർ​ച്ച് 31ന് ​താ​ക്കോ​ൽ കൈ​മാ​റു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related posts