ജാ​ബിറിന്‍റെ ഓ​ട്ടോ​യി​ലെ മ​ട​ക്ക​യാ​ത്രക്കൂ​ലി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ;  ന​മ തി​രി​ച്ച​റി​ഞ്ഞ പ​ല​രും മ​ട​ക്ക​യാ​ത്ര​ക്കൂ​ലി​യേ​ക്കാ​ൾ കൂ​ടു​ത​ൽ  തുക നല്കാറുണ്ടെന്ന് ​ജാ​ബി​ർ

വാ​ടാ​ന​പ്പ​ള്ളി: ജാ​ബി​റി​ന്‍റെ ഓ​ട്ടോ​യി​ലെ മ​ട​ക്ക​യാ​ത്രക്കൂ​ലി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള​താ​ണ്. ആറു മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ സ്വ​രൂ​പി​ച്ച 12,000 രൂ​പ ഇ​ന്ന​ലെ കൈ​മാ​റി, മൂന്നു വ​ർ​ഷ​മാ​യി ഈ ​പ​തി​വ് തു​ട​രു​ന്നു. തൃ​ത്ത​ല്ലൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന ജാ​ബി​റി​ന്‍റെ വ​ണ്ടിയി​ൽ ഒ​രു പെ​ട്ടി​യു​ണ്ട്.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി മ​ട​ക്ക​യാ​ത്രാ​ക്കൂ​ലി ആ ​പെ​ട്ടി​യി​ലാ​ണ് യാ​ത്ര​ക്കാ​ർ നി​ക്ഷേ​പി​ക്കു​ക. ത​ന്‍റെ പ്രാ​രാ​ബ്ധ​ങ്ങ​ൾ​ക്കു ന​ടു​വി​ലും അ​വ​ശ​രെ സ​ഹാ​യി​ക്കാ​ൻ ജാ​ബി​റി​നു ഒ​ട്ടും മ​ടി​യി​ല്ല. ​ന​മ തി​രി​ച്ച​റി​ഞ്ഞ പ​ല​രും മ​ട​ക്ക​യാ​ത്ര​ക്കൂ​ലി​യേ​ക്കാ​ൾ കൂ​ടു​ത​ൽ നി​ക്ഷേ​പി​ക്ക​ലു​ണ്ടെ ന്ന് ​ജാ​ബി​ർ പ​റ​യു​ന്നു.

സ്നേ​ഹ​സ്പ​ർ​ശം പെ​യി​ൻ ആൻഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെത്തി​യ ഡ​യാ​ലി​സിസ് രോ​ഗി​ക​ൾ​ക്കു വേ​ണ്ടി ര​ക്ഷാ​ധി​കാ​രി ഡോ.​ എ​ൻ.​എ.​ മാ​ഹി​ൻ ജാ​ബി​റി​ൽ നി​ന്ന് തു​ക ഏ​റ്റുവാ​ങ്ങി. തൃ​ത്ത​ല്ലൂ​ർ വെ​സ്റ്റ് എ​സ്കെ​എ​സ്​എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ ും സ​ഹ​ചാ​രി ക​ണ്‍​വീ​ന​റു​മാ​യ ജാ​ബി​ർ സ്വ​ന്ത​മാ​യി ര​ക്ത​ബാ​ങ്കും ന​ട​ത്തു​ണ്ട്. സി.എം.​ നൗ​ഷാ​ദ്, ഇ.​ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, റ​ഉൗ​ഫ് ചേ​റ്റു​വ, സോ​മ​നാ​ഥ​ൻ​ ചാ​ളി​പ്പാ​ട്ട് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts