കാ​റ്റി​ൽ വീ​ട് നി​ലം​പൊ​ത്തി; വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു; ആകെയുണ്ടായിരുന്ന സമ്പാദ്യം തകർന്നത് സഹിക്കാനാവാതെ രമേശും കുടുംബവും

മ​ല​ന്പു​ഴ: ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്നു. മ​ല​ന്പു​ഴ അ​ക​മ​ല​വാ​രം ക​ര​ടി​ചോ​ല​യി​ൽ ര​മേ​ഷി​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ൽ ത​ക​ർ​ന്ന​ത്. ഓ​ടി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ വീ​ഴു​ക​യും പ​ട്ടി​ക​ക​ക്ഷ്ണ​ങ്ങ​ൾ കാ​റ്റി​ൽ തെ​റി​ച്ചു​വീ​ഴു​ക​യും ചെ​യ്തു.

കാ​റ്റി​ന്‍റെ ശ​ക്തി​ക​ണ്ട് വീ​ട്ടു​കാ​ർ രാ​ത്രി തൊ​ട്ട​പ്പു​റ​ത്തെ ബ​ന്ധു​വീ​ട്ടി​ൽ കി​ട​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ര​മേ​ഷും ഭാ​ര്യ നി​ർ​മ​ല​യും വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ര​ഹ്ന, ര​വീ​ന എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ താ​മ​സം.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ര​മേ​ഷി​ന്‍റെ ആ​കെ​യു​ള്ള സ​മ്പാ​ദ്യ​ണ് ഈ ​വീ​ട്. ഇ​തും ത​ക​ർ​ന്ന​തോ​ടെ ത​ല​ചാ​യ്ക്കാ​നി​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി കു​ടും​ബം. വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ന​ല്ലൊ​രു​തു​ക​ത​ന്നെ വേ​ണ്ടി​വ​രും. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ടും​ബ​ത്തി​ന് വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ചെ​ല​വു​കൂ​ടി ക​ണ്ടെ​ത്തു​ന്ന കാ​ര്യം ഇ​രു​ട്ട​ടി​പോ​ലെ​യാ​യി​രി​ക്കു​ക​യാ​ണ്.

Related posts