പ​ത്ര​വി​ത​ര​ണ​ത്തി​നി​ട​യി​ലും സ​ത്യ​സ​ന്ധ​ത കൈ​വി​ടാ​ത്ത വേ​ലാ​യു​ധ​ൻ; ക​ള​ഞ്ഞു കി​ട്ടി​യ പ​ണ​മ​ട​ങ്ങു​ന്ന പഴ്സ് ഉ​ട​മ​യെ തേ​ടി​ച്ചെ​ന്ന് ന​ൽ​കി

ഏ​ങ്ങ​ണ്ടി​യൂ​ർ: പ​ത്ര​വി​ത​ര​ണ​ത്തി​നി​ട​യി​ൽ ക​ള​ഞ്ഞ് കി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങു​ന്ന പഴ്സും ഉ​ട​മ​യെ തേ​ടി​ച്ചെ​ന്ന് തി​രി​ച്ച് ന​ൽ​കി.വേ​ലാ​യു​ധ​ൻ സ​ത്യ​സ​ന്ധ​ത​യി​ൽ തി​ള​ങ്ങി.​ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡ് നി​വാ​സി കു​ന്ത​റ കൊ​ച്ചു​മോ​ൻ മ​ക​ൻ വേ​ലാ​യു​ധ​ൻ പ​തി​വ് പോ​ലെ പ​ന​യം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ പ​ത്ര​വി​ത​ര​ണ​ത്തി​നാ​യ് പു​ല​ർ​ച്ചെ എ​ത്തി​യ​പ്പോ​ഴാ​ണ് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഒ​രു പ​ഴ്സ് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

എ​ണ്ണാ​യി​രം രൂ​പ​യും, ലൈ​സ​ൻ​സ്, ആ​ധാ​ർ, ബാ​ങ്ക് എ.​ടി.​എം കാ​ർ​ഡു​ക​ളു​ൾ​പ്പ​ടെ നി​ര​വ​ധി രേ​ഖ​ക​ളു​ള്ള പ​ഴ്സ് ല​ഭി​ച്ച​പ്പോ​ൾ ത​ന്‍റെ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളെ മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ ഉ​ട​മ​യെ ക​ണ്ടെ​ത്തി പ​ണ​വും ,രേ​ഖ​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള പേ​ഴ്സ് ഉ​ട​മ​ക്ക് വേ​ലാ​യു​ധ​ൻ തി​രി​കെ ന​ൽ​കു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​നാ​യ് കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പാ​ടെ ത​ക​ർ​ന്ന ജ​ന​ലും, വാ​തി​ലും പോ​ലും സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​തെ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​യ മൂ​ന്ന് പെ​ണ്‍​മ​ക്ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന വേ​ലാ​യു​ധ​ന്‍റെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

കോ​ട​തി​യെ​പ്പോ​ൾ കു​ടി​യി​റ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്പോ​ഴും, പ​ട്ടി​ണി ജീ​വി​ത​ത്തെ അ​പ​ഹ​രി​ക്കു​ന്പോ​ഴും സ​ത്യ​സ​ന്ധ​ത കൈ​വി​ടാ​ത്ത വേ​ലാ​യു​ധ​ന് ഏ​ങ്ങ​ണ്ടി​യൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ സ്നേ​ഹാ​ദ​രം ന​ൽ​കി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി വേ​ലാ​യു​ധ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ആ​ദ​ര​വ് സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്.

വോ​ലാ​യു​ധ​ന്‍റെ കു​ടും​ബ​ത്തെ പ്ര​ദേ​ശ​ത്തെ പ്ര​വാ​സി​ക​ളു​ടേ​യും, സ​ർ​ക്കാ​റി​ന്‍റെ​യും, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ യു.​കെ.​പീ​താം​ബ​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ര്യാ​ട്ട്, ഇ​ർ​ഷാ​ദ് കെ.​ചേ​റ്റു​വ എ​ന്നി​വ​ർ ഉ​റ​പ്പ് ന​ൽ​കി.

മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ര്യാ​ട്ടി​ന്‍റെ അ​ദ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​ദ​ര​വ് സ​ദ​സി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​കെ പീ​താം​ന്പ​ര​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ർ​ഷാ​ദ് കെ.​ചേ​റ്റു​വ ആ​ദ​ര പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ണ​ൻ മാ​സ്റ്റ​ർ, സി.​എ​സ് നാ​രാ​യ​ണ​ൻ, ഗോ​പി ക​ല്ലു​ങ്ങ​ൽ, യു.​കെ സ​ന്തോ​ഷ്, ആ​രി പ്ര​സ​ന്ന​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts