കാലവർഷം തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും ജലനിരപ്പ് ഉയർന്നു; ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 

കോ​ട്ട​യം: കാ​ല​വ​ർ​ഷം ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്ന​ത് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. ഇ​ന്ന് രാ​വി​ലെ​യും മ​ഴ തു​ട​രു​ക​യാ​ണ്. കി​ഴ​ക്കു നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ൽ കോ​ട്ട​യം ടൗ​ണി​ലെ അ​ട​ക്കം പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. കാ​രാ​പ്പു​ഴ, തി​രു​വാ​ർ​പ്പ്, പ​തി​നാ​റി​ൽ​ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​ണ്.

ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും വീ​ട് വി​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റാ​തെ വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണ്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മൊ​ക്കെ​യു​ള്ള​വ​രാ​ണ് വെ​ള്ള​ത്തി​ൽ ത​ന്നെ തു​ട​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്. ഇ​പ്പോ​ഴും അ​തേ പ​ടി വെ​ള്ളം കി​ട​ക്കു​ക​യാ​ണ്.

താ​ഴ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യ​തോ​ടെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.ഇ​ന്നു വെ​ള്ളം ഇ​റ​ങ്ങു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും രാ​വി​ലെ മു​ത​ൽ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ഇ​നി​യും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം 17 ആയി

കോ​ട്ട​യം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ ഇ​ന്ന​ലെ ര​ണ്ടു ക്യാ​ന്പു​ക​ൾ കൂ​ടി തു​റ​ന്നു. ഇ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം 17 ആ​യി. ആ​കെ 328 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

ആ​ർ​പ്പൂ​ക്ക​ര ക​രി​പ്പൂ​ത്ത​ട്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ, മ​ണ​ർ​കാ​ട് തൂ​ത്തൂ​ട്ടി സെ​ന്‍റ് മേ​രീ​സ് സ​ണ്‍​ഡേ​സ്കൂ​ൾ കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ ര​ണ്ടു ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ച​ത്. ക​രി​പ്പൂ​ത്ത​ട്ടി​ൽ ഒ​രു കു​ടും​ബ​വും തൂ​ത്തൂ​ട്ടി​യി​ൽ 13 കു​ടും​ബ​ങ്ങ​ളി​ലാ​യി 53 പേ​രും താ​മ​സി​ക്കു​ന്നു.

കു​മ​രം​കു​ന്ന് സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ൽ 15 പേ​രും ഞാ​റ​യ്ക്ക​ൽ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ 12 പേ​രും വേ​ളൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്കൂ​ളി​ൽ 114 പേ​രും നാ​ഗ​ന്പ​ടം ക്ഷേ​ത്ര​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര​യി​ൽ 10 പേ​രും സം​ക്രാ​ന്തി എ​സ്എ​ൻ​ഡി​പി എ​ൽ​പി സ്കൂ​ളി​ൽ നാ​ലു പേ​രും ഇ​ല്ലി​ക്ക​ൽ എ​സ്സി, എ​സ്ടി ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ 35 പേ​രും ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ 271 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

കൈ​പ്പു​ഴ എ​സ്കെ​വി എ​ൽ​പി സ്കൂ​ൾ, പാ​റ​ന്പു​ഴ പി​എ​ച്ച് സെ​ന്‍റ​ർ, പു​ന്ന​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്ക്കൂ​ൾ, മ​ട​പ്പാ​ട്ട് ശി​ശു വി​ഹാ​ർ, മ​ണ​ർ​കാ​ട് സാം​സ്ക്കാ​രി​ക നി​ല​യം, മ​ണ​ർ​കാ​ട് ഗ​വ. എ​ൽ​പി സ്കൂ​ൾ, പെ​രു​ന്പാ​യി​ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള​ളി ഹാ​ൾ, ചാ​ലു​കു​ന്ന് സി​എ​ൻ​ഐ എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റു ക്യാ​ന്പു​ക​ൾ.

Related posts