സോണി ഇഎസ്പിഎന്നിലേക്കു സ്വാഗതം! കമന്ററി ബോക്‌സില്‍ ഞാന്‍ ഷൈജു ദാമോദരന്‍..; സോണി ഇഎസ്പിഎന്‍ ചാനലില്‍ ലൈവ് ടെലികാസ്റ്റിന് മലയാളം കമന്ററി

തൃ​ശൂ​ർ: ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന ക​മ​ന്‍റ​റി​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഷൈ​ജു ദാ​മോ​ദ​ര​ൻ ഇ​നി ലോ​ക​ക​പ്പ് ഫുട്ബോൾ മത്സരം മ​ല​യാ​ള​ത്തി​ൽ പ​റ​യും. സോ​ണി ഇ​എസ്പി​എ​ൻ ചാ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ലൈ​വാ​യി സം​പ്രേ​ഷണം ചെ​യ്യു​ന്പോ​ൾ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് മ​ല​യാ​ളം ക​മ​ന്‍റ​റി പ​റ​യാ​നാ​ണ് ഷൈ​ജു ദാ​മാ​ദോ​ര​ൻ ക്ഷ​ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക​ട​ക്കം ഷൈ​ജു ദാ​മോ​ദ​ര​ൻ ക​മ​ന്‍റ​റി പ​റ​ഞ്ഞി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു​ത​ന്നെ ഷൈ​ജു​വി​ന്‍റെ ശ​ബ്ദം പ​രി​ചി​ത​മാ​യി. സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലു​ൾ​പ്പ​ടെ പ​ല മി​മി​ക്രി വേ​ദി​ക​ളി​ലും ഷൈ​ജു ദാ​മോ​ദ​ര​ന്‍റെ ആ​വേ​ശ​ഭ​രി​ത​മാ​യ ശ​ബ്ദം അ​നു​ക​രി​ക്ക​പ്പെ​ട്ടു.

ഇ​പ്പോ​ൾ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കു മ​ല​യാ​ള​ത്തി​ൽ ക​മ​ന്‍റ​റി പ​റ​യാ​ൻ ല​ഭി​ച്ച അ​വ​സ​രം ഷൈ​ജു ത​ന്നെ​യാ​ണ് വീ​ഡി​യോ​യി​ലൂ​ടെ പോ​സ്റ്റ് ചെ​യ്ത് എ​ല്ലാ​വ​രേ​യും അ​റി​യി​ച്ച​ത്. ഒ​രു സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വയ്ക്കാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞ് ഷൈ​ജു മ​ല​യാ​ളം ക​മ​ന്‍റ​റി​യു​ടെ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്.

ഐ​എ​സ്എ​ൽ പോ​ലെ ലോ​ക​ക​പ്പി​ന്‍റെ മ​ല​യാ​ള ക​മ​ന്‍റ​റി​യും സ്വീ​ക​രി​ക്ക​ണ​മെ​ന്നും തെ​റ്റു​കു​റ്റ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ചൂ​ണ്ടി​ക്കാ​ട്ട​ണ​മെ​ന്നും ആ​രോ​ഗ്യ​ക​ര​മാ​യി വി​മ​ർ​ശി​ക്ക​ണമെ​ന്നും ആ​രാ​ധ​ക​രാ​ണ് ത​ന്‍റെ ശ​ക്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു​.
അ​പ്പോ​ൾ ക​ളി തു​ട​ങ്ങു​ന്പോ​ൾ സോ​ണി ഇ​എ​സ്പി​എ​ൻ ചാ​ന​ൽ വച്ചാ​ൽ കേ​ൾ​ക്കാം…

Related posts