കൈ​വി​ടാ​തി​ങ്ങു ഞ​ങ്ങ​ളെ… മൈ​ക്രോ​ഫി​നാ​ൻ​സ് കേ​സി​ൽ വെ​ള​ളാ​പ്പ​ള്ളി​ക്ക് വി​ജി​ല​ൻ​സി​ന്‍റെ ക്ലീ​ൻ​ചി​റ്റ്; പ​രാ​തി​ക്കാ​ര​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​നോട് നി​ല​പാ​ട​റി​യി​ക്കാ​ൻ നോ​ട്ടീ​സ് അ​യ​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി വി​ജി​ല​ൻ​സ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ഇ​ട​പാ​ടി​ല്‍ ക്ര​മ​ക്കേ​ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ന്‍​സ് തൃ​ശൂ​ര്‍ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കാ​ന്‍ തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി അ​ച്യു​താ​ന​ന്ദ​ന് നോ​ട്ടീ​സ് അ​യ​ച്ചു.

എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ശാ​ഖ​ക​ള്‍ വ​ഴി ന​ട​ത്തി​യ മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പി​ല്‍ 15 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു വി​എ​സി​ന്‍റെ പ​രാ​തി.

പി​ന്നാ​ക്ക​ക്ഷേ​മ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നെ​ടു​ത്ത വാ​യ്പ, വ​ലി​യ പ​ലി​ശ നി​ര​ക്കി​ല്‍ താ​ഴേ​ക്ക് ന​ല്‍​കി​യ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നും വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ വി​ജി​ല​ൻ​സ് വെ​ള്ളാ​പ്പ​ള്ളി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. സം​സ്ഥാ​ന​ത്തു​ട​നീ​ളം 124 കേ​സു​ക​ളാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ച​ത്.

Related posts

Leave a Comment