സ്കൂളിൽ പ്രാവിനായി കൂടൊരുക്കി കുട്ടികളും അധ്യാപകരും; അതിഥിയായെത്തിയത് വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങയും

ചി​റ്റൂ​ർ: സ്കൂ​ളി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ മൂ​ങ്ങ​ക്കു​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കൗ​തു​ക കാ​ഴ്ച​യാ​യി. ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ലേ​ക്കാ​ണ് ക്ഷ​ണി​ക്ക​പ്പെ​ടാ​തെ ഈ ​അ​തി​ഥി​യെ​ത്തി താ​മ​സം തു​ട​ങ്ങി​യ​ത്.

സ്കൂ​ൾ മ​തി​ലി​ലും കെ​ട്ടി​ട​ത്തി​ന്‍റെ വി​ട​വു​ക​ളി​ലു​മാ​യി ത​ന്പ​ടി​ച്ചി​രു​ന്ന പ്രാ​വു​ക​ൾ​ക്കാ​യി ര​ണ്ടു​ദി​വ​സം മു​ന്പ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​രാ​ജാ​മ​ണി​യും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ അ​ബ്ദു​ൾ ഖ​നി​യും ചേ​ർ​ന്നു കൂ​ടൊ​രു​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൂ​ട്ടി​ൽ മൂ​ങ്ങ​ക്കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.

വ​ലി​പ്പം കൂ​ടു​ന്ന​തോ​ടെ മൂ​ങ്ങ​യു​ടെ ചി​റ​കു​ക​ൾ​ക്കു വെ​ള്ളി​നി​റ​മാ​കു​മെ​ന്നാ​ണ് പ​ക്ഷി​നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. പ്രാ​വു​ക​ൾ കൂ​ട്ടി​ൽ ക​യ​റാ​താ​യ​തോ​ടെ മൂ​ങ്ങ​യെ മ​റ്റൊ​രു കൂ​ടൊ​രു​ക്കി സം​ര​ക്ഷി​ക്കാ​നാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ​യും മ​റ്റും തീ​രു​മാ​നം.

Related posts