വേ​ന​ലി​ൽ വെ​ന്തു​രു​കി മ​ല​യോ​ര​നാ​ട്! കൊ​ടും​ചൂ​ടി​ൽ വെ​ള​ളി​മൂ​ങ്ങ ത​ള​ർ​ന്നു വീ​ണു; ര​ക്ഷ​ക​രാ​യി നാ​ട്ടു​കാ​ർ

പ​ത്ത​നാ​പു​രം: വേ​ന​ലി​ൽ വെ​ന്തു​രു​കു​ക​യാ​ണ് മ​ല​യോ​ര​നാ​ട്. പ​ത്ത​നാ​പു​രം കു​ണ്ട​യം കാ​രം​മൂ​ടി​ന് സ​മീ​പം ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്താ​ൽ വെ​ള്ളി​മൂ​ങ്ങ ത​ള​ര്‍​ന്നു​വീ​ണു.

കു​ഴ​വ​ക്കാ​ട് ഭാ​ഗ​ത്താ​ണ് വെ​ള്ളി​മൂ​ങ്ങ​യെ അ​വ​ശ​നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ക്ക​ക​ള്‍ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ മൂ​ങ്ങ​യെ ര​ക്ഷ​പ്പെ​ടു​ത്തി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി.

ഏ​ക​ദേ​ശം ര​ണ്ട് വ​യ​സ് പ്രാ​യം വ​രു​ന്ന വെ​ള​ളി​മൂ​ങ്ങ​യു​ടെ ചു​ണ്ട് കാ​ക്ക​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. പ​ത്ത​നാ​പു​രം റേ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​ച്ച വെ​ള​ളി​മൂ​ങ്ങ​യെ വെ​റ്റി​ന​റി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ക്കു​ക​ള്‍ മാ​റു​ന്ന​ത​നു​സ​രി​ച്ച് വ​ന​ത്തി​നു​ള്ളി​ല്‍ തു​റ​ന്ന് വി​ടു​മെ​ന്ന് റേ​യ്ഞ്ച് ഓ​ഫീ​സ​ർ അ​നീ​ഷ് പ​റ​ഞ്ഞു.

കൂ​ടാ​തെ വ​ന​ത്തി​നു​ള​ളി​ൽ ക​ടു​ത്ത വേ​ന​ലി​ല്‍ മ​ര​ങ്ങ​ളും കു​റ്റി​ക്കാ​ടു​ക​ളും ഉ​ണ​ങ്ങി ന​ശി​ക്കു​ക​യും ജ​ലാ​ശ​യ​ങ്ങ​ള്‍ വ​റ്റി​വ​ര​ളു​ക​യും ചെ​യ്ത​തോ​ടെ കാ​ട്ടാ​ന​ക​ള്‍ അ​ട​ക്ക​മു​ള​ള വ​ന്യ​മൃ​ഗ​ങ്ങ​ള്‍ തീ​റ്റ​യും വെ​ള്ള​വും തേ​ടി വ​നാ​തി​ര്‍​ത്തി​ക​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന കാ​ഴ്ച​ക​ളും ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ പ​തി​വാ​ണ്.

Related posts

Leave a Comment