ക​ല​യു​ടെ ചാ​രു​ത​യു​ള്ള വെ​ള്ളി​നേ​ഴി​ക്ക് അ​ഭി​മാ​ന​മാ​യി സാം​സ്കാ​രി​ക സ​മു​ച്ച​യം; ടൂറിസം വകുപ്പ് നിർമ്മിക്കുന്ന സമുച്ചയത്തിന്‍റെ പ്രത്യകത ഇങ്ങനെ…

പാ​ല​ക്കാ​ട്: ക​ല​യു​ടെ ചാ​രു​ത​യു​ള്ള വെ​ള്ളി​നേ​ഴി​ക്ക് ച​ന്തം ചാ​ർ​ത്തി വെ​ള്ളി​നേ​ഴി ക​ലാ​ഗ്രാ​മം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. ക​ഥ​ക​ളി​യി​ലെ ക​ല്ലു​വ​ഴി​ച്ചി​ട്ട​യു​ടെ ക​ള​രി​യും നി​ര​വ​ധി ക​ലാ​കാ​രന്മാ​രു​ടെ ജന്മഗ്രാ​മ​വു​മാ​യ വെ​ള്ളി​നേ​ഴി​ക്ക് അ​ഭി​മാ​ന​മാ​യി ഇ​നി സാം​സ്കാ​രി​ക സ​മു​ച്ച​യം ശി​ര​സു​യ​ർ​ത്തും. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ 1000 ദി​നാ​ഘോ​ഷ​ത്തി​ന്ൈ‍​റ ഭാ​ഗ​മാ​യി വെ​ള്ളി​നേ​ഴി ആ​സ്ഥാ​ന മ​ന്ദി​ര​മാ​യ സാം​സ്ക്കാ​രി​ക സ​മു​ച്ച​യം മാ​ർ​ച്ച് അ​ഞ്ചി​ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

ടൂ​റി​സം വ​കു​പ്പ് ര​ണ്ട് കോ​ടി ചെ​ല​വി​ലാ​ണ് സ​മു​ച്ച​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 6870 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യാ​ണ് നി​ർ​മാ​ണം. താ​ഴ​ത്തെ നി​ല​യി​ൽ പൂ​മു​ഖം, മ്യൂ​സി​യം, ലോ​ബി, ലൈ​ബ്ര​റി, പ​രി​ശീ​ല​ന ഹാ​ൾ, പ​ഠ​ന ക​ള​രി, ശു​ചി​മു​റി എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​ന്ത​രി​ച്ച ക​ലാ​കാ​രന്മാ​രു​ടെ സ്മാ​ര​ക​ങ്ങ​ളോ​ട് കൂ​ടി​യ ഉ​ദ്യാ​ന​വും പ്ര​വേ​ശ​ന​ക​വാ​ട​വും കൂ​ടി നി​ർ​മി​ക്കു​ന്നു​ണ്ട്.

ചു​റ്റു​മ​തി​ൽ, ഉ​ദ്യാ​നം, ആം​ഫി തീ​യ​റ്റ​ർ, ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നി​വ​കൂ​ടി ഒ​രു​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. വെ​ള്ളി​നേ​ഴി ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ടൂ​റി​സം വ​കു​പ്പി​ന് ഉ​പ​യോ​ഗാ​നു​മ​തി ന​ൽ​കി​യ 73 സെ​ന്‍റി​ലാ​ണ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പി​നാ​ണ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല.

പ​ത്മ​ഭൂ​ഷ​ണ്‍ ക​ലാ​മ​ണ്ഡ​ലം രാ​മ​ൻ​കു​ട്ടി നാ​യ​ർ, പ​ത്മ​ശ്രീ വാ​ഴേ​ങ്ക​ട കു​ഞ്ചു​നാ​യ​ർ, കീ​ഴ്പ്പ​ടം കു​മാ​ര​ൻ നാ​യ​ർ, ക​ഥ​ക​ളി​ക്ക് ആ​ദ്യ​മാ​യി കേ​ന്ദ്ര സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​രം നേ​ടി​യ വെ​ള്ളി​നേ​ഴി നാ​ണു നാ​യ​ർ എ​ന്നീ ക​ഥ​ക​ളി ആ​ചാ​ര്യന്മാർ വെ​ള്ളി​നേ​ഴി​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

നാ​ടി​ന്‍റെ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​വും ക​ല​ക​ളും സം​ര​ക്ഷി​ക്കാ​നും വ​ള​ർ​ത്താ​നു​മു​ള്ള മി​ക​ച്ച ക​ലാ​കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​മാ​ണ് ക​ലാ​ഗ്രാ​മം ഒ​രു​ക്കു​ന്ന​തെ​ന്ന് ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts