കുളിർക്കാറ്റായ്..!  പൊളളുന്ന വെയിലിനെ മറച്ച്  മഴമേഘങ്ങൾ; സംസ്ഥാനത്ത്  നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: കനത്ത വേനലിൽ ആശ്വാസമായി മഴയെത്തുന്നു. നാ​ളെ മു​ത​ൽ സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത.

തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത. സംസ്ഥാനത്ത് വേനൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നത് കോട്ടയത്താണ്.

അ​തേ​സ​മ​യം മ​ധ്യ കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ ജി​ല്ല​ക​ളു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചേ​ക്കും. മ​ഡ​ഗാ​സ്‌​ക​റി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റും തു​ട​ർ​ന്നു​ള്ള അ​ന്ത​രീ​ക്ഷ​സ്ഥി​തി​യു​മാ​ണ് മ​ഴ​യ്ക്ക് കാ​ര​ണം.

കൂ​ടാ​തെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്ന് ഈ​ർ​പ്പ​മു​ള്ള കാ​റ്റ് കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും മ​ഴ​യ്ക്ക് ഇ​ട​യാ​ക്കി​യേ​ക്കും. 

Related posts

Leave a Comment