എ​റ​ണാ​കു​ള​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു ! 67 കു​ട്ടി​ക​ള്‍​ക്കും കൂ​ടി രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്…

എ​റ​ണാ​കു​ള​ത്ത് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​നാ​ട്ടെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​ണ് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

ര​ണ്ട് പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 67 കു​ട്ടി​ക​ളി​ല്‍ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.
സ്‌​കൂ​ളി​ല്‍ നി​ന്ന​ല്ല രോ​ഗ ഉ​റ​വി​ട എ​ന്നാ​ണ് നി​ഗ​മ​നം. സ്‌​കൂ​ളി​ന് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

വൈ​റ​സ് ബാ​ധ​യു​ള്ള കു​ട്ടി സ്‌​കൂ​ളി​ല്‍ വ​ന്ന​താ​ണ് മ​റ്റു കു​ട്ടി​ക​ള്‍​ക്ക് പ​ക​രാ​ന്‍ കാ​ര​ണം. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്.

കൂ​ടു​ത​ല്‍ കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ന്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​ക്കി. രോ​ഗ​ബാ​ധ ഉ​ള്ള കു​ട്ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

Leave a Comment