പോലീസുകാരുടെ മണ്ണുമാഫിയ ബന്ധം;  മുപ്പത് പേരുടെ ലിസ്റ്റിൽ  14 ജില്ലകളിൽനിന്നുള്ളവരും; സ്വത്ത് വിവരങ്ങൾ അന്വേഷിച്ച് വിജിലൻസ്

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ-​മാ​ഫി​യ ബ​ന്ധ​മു​ള്ള 25 പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ മ​ണ്ണ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന 30 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ളും വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കു​ന്നു.

ഡി​വൈ​എ​സ്പി​മാ​ര്‍ മു​ത​ൽ സി​വി​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​വ​രെ​യു​ള്ള​വ​രാ​ണ് ഈ ​ലി​സ്റ്റി​ലു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​സ്തു ഇ​ട​പാ​ടു​ക​ള്‍, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍, ചെ​ല​വ് രീ​തി​ക​ള്‍ എ​ന്നി​വ​യും വി​ജി​ല​ന്‍​സ് പ​രി​ശോ​ധി​ക്കും.

കൂ​ടാ​തെ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ എ​ന്‍ ആ​ര്‍ ഐ ​സെ​ല്‍ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം മ​ണ്ണ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ളെ​പ്പ​റ്റി ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് തീ​രു​മാ​നം.

മ​ണ്ണ് മാ​ഫി​യ ബ​ന്ധ​മു​ള്ള പോ​ലീ​സു​കാ​രെ​പ്പ​റ്റി നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം.

വി​ജി​ല​ന്‍​സി​ന്‍റെ വി​വി​ധ യൂ​ണി​റ്റു​ക​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. 30 പേ​രു​ടെ ലി​സ്റ്റി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്നു.

Related posts

Leave a Comment