രണ്ട് മാസത്തിനുള്ളില്‍ പറക്കാം! കോടികളുടെ വിസ തട്ടിപ്പ് നടത്തിയ അഞ്ചുപേര്‍ കുടുങ്ങി; ഇടപാടുകള്‍ നടത്തിയത് ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍വച്ച്; പോലീസ് പറയുന്നതിങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: ബിജെപി ​പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ കു​ടും​ബം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന കോ​ടി​ക​ളു​ടെ വി​സ ത​ട്ടി​പ്പി​ൽ അ​ഞ്ച് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റിൽ. ​മു​ഖ്യപ്ര​തി​യാ​യ പ​ത്ത​നം​തി​ട്ട കോ​ന്നി ഇ​ള​കൊ​ല്ലു​ർ കി​ഴ​വ​ള്ളൂ​ർ കു​ഴി​പ​റ​മ്പി​ൽ വീ​ട്ടി​ൽ പ്രി​ൻ​സ് സ​ക്ക​റി​യ (32), മ​റ്റൊ​രു പ്ര​തി​യാ​യ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണെ​ന്നും റൂ​റ​ൽ എ​സ്പി ​ബി. അ​ശോ​ക​ൻ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
ഒ​ളി​വി​ലു​ള്ള പ്രി​ൻ​സ് സ​ക്ക​റി​യ കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലാ​യി 13 ഓ​ളം ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ആ​ളാ​ണെ​ന്നും കോ​ഴി​ക്കോ​ട് സ​ബ് ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര, പു​ല​മ​ൺ കോ​ട്ട​പ്പു​റം വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (24), ഗി​രി കൃ​ഷ്ണ​ൻ (21), ഇ​വ​രു​ടെ സ​ഹാ​യി​ക​ളാ​യ മാ​ന്നാ​ർ എ​ണ്ണ​ക്കാ​ട് ന​ന്ദ​നം വീ​ട്ടി​ൽ സ​ന്തോ​ഷ്‌(38), കു​ണ്ട​റ നെ​ടു​മ്പ​ന സ്നേ​ഹാ​ല​യം വീ​ട്ടി​ൽ സു​നി​ൽ (41), ക​രീ​പ്ര വാ​ക്ക​നാ​ട് സു​രേ​ഷ് മ​ന്ദി​ര​ത്തി​ൽ സു​രേ​ഷ് കു​മാ​ർ (കു​ട്ട​ൻ-37) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ദു​ബാ​യി​ലെ സ്പി​ന്നി​സ്‌ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, അ​ൽ -ഷ​റാ​വി ഇം​ഗ്ലീ​ഷ് ക​മ്പ​നി, ഗ​ൽ​ദാ​രി ആ​ട്ടോ മൊ​ബൈ​ൽ​സ്, എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​താ​യി കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ബി​ജെപി ​നേ​താ​വും ഒ​ബിസി ​മോ​ർ​ച്ച കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ കോ​ട്ട​പ്പു​റം ഗോ​കു​ല​ത്തി​ൽ ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.​

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: 2017 മാ​ർ​ച്ച് മു​ത​ലാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് തു​ട​ങ്ങി​യ​ത് . 6000 രൂ​പ മു​ത​ൽ 1ല​ക്ഷം രൂ​പ വ​രെ കൈ​പ​റ്റി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. വി​ശ്വാ​സ​ത​യ്ക്ക് വേ​ണ്ടി തു​ക എ​ഴു​തി ഒ​പ്പി​ട്ട ചെ​ക്കും ന​ൽ​കി​യി​രു​ന്നു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ വി​ദേ​ശ​ത്തേ​ക്ക് പോ​കാ​മെ​ന്ന് പ​ണം ന​ൽ​കി​യ​വ​ർ​ക്ക് ഉ​റ​പ്പും ന​ൽ​കി​യി​രു​ന്നു. കോ​ട്ട​പ്പു​റ​ത്തെ ഇ​വ​രു​ടെ വീ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സി​ലാ​ണ് ഹ​രി​കൃ​ഷ്ണ​നും ഗി​രി കൃ​ഷ്ണ​നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. മു​ഖ്യ​പ്ര​തി​യാ​യ പ്രി​ൻ​സ് സ്ക​റി​യ വ്യാ​ജ​മാ​യി വി​സ ഉ​ണ്ടാ​ക്കു​ക​യും അ​ത് ഹ​രി​കൃ​ഷ​ണ​ന്‍റെ മെ​യി​ലി​ൽ അ​യ​ക്കു​ക​യും ചെ​യ്തി​തി​രു​ന്നു. ​ഇ​വ​ർ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ പ്ര​വൃ​ത്തി​ച്ചി​രു​ന്ന ഓ​ഫീ​സി​ലെ ക​ള​ർ പ്രി​ന്‍റ​റി​ൽ നി​ന്നും കോ​പ്പി​ക​ൾ എ​ടു​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി.

ഇ​ങ്ങ​നെ ദു​ബാ​യി​ലെ പ​ല ക​മ്പ​നി​ക​ളി​ലാ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​സ​യ്ക്കുവേ​ണ്ടി അ​റു​പ​തി​നാ​യി​രം രൂ​പ മു​ത​ൽ 120000 രൂ​പ​വ​രെ പ​ല​രി​ൽ നി​ന്നാ​യി ഇ​വ​ർ കൈ​പ്പ​റ്റി​യി​രു​ന്നു. ബാ​ക്കി തു​ക ഗ​ൾ​ഫി​ൽ ചെ​ന്ന് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​നുശേ​ഷം ന​ൽ​കി​യാ​ൽ മ​തിയെന്നു​പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം കൈ​പ്പ​റ്റി​യ​ത്. വി​ശ്വാ​സ്യ​ത​യ്ക്ക് വേ​ണ്ടി തു​ക എ​ഴു​തി​യ ചെ​ക്ക് ഒ​പ്പി​ട്ടു പ​ക​രം ന​ൽ​കു​ക​യും ചെ​യ്തു.

60 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​സ ല​ഭി​ക്കും എ​ന്ന വാ​ഗ്ദാ​ന​വും ന​ൽ​കി. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​സ കി​ട്ടാ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ദി​വ​സ​ങ്ങ​ൾ നീ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്.

ഒ​ടു​വി​ൽ ഫോ​ണി​ൽ പോ​ലും ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​താ​യ​തോ​ടെ​യാ​ണ് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ​മു​ഖ്യ പ്ര​തി​യാ​യ പ്രി​ൻ​സ് സ്ക​റി​യ നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് .മ​ല​പ്പു​റം ,കോ​ഴി​ക്കോ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി നി​ല​വി​ൽ ത​ട്ടി​പ്പു കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ നി​ല​വി​ലു​ണ്ട്.

ത​ട്ടി​പ്പി​നി​ര​യാ​യ 360-ൽ ​പ​രം ആ​ളു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ത്താം ക്ലാ​സ് തോ​റ്റ​വ​ർ മു​ത​ൽ എ​ൻജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ വ​രെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ള്ള​ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെമു​ത​ൽ പ​രാ​തി​ക​ൾ കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രുന്നു.

പ​രാ​തി​ക​ളു​ടെ എ​ണ്ണം ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത. ഈ ​കേ​സി​ന്‍റെ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര സിഐ അ​ട​ങ്ങു​ന്ന 10 അം​ഗ ടീം ​രൂ​പീ​ക​രി​ച്ച​താ​യും കൊ​ല്ലം റൂ​റ​ൽ എ​സ്പി അ​ശോ​ക​ൻ പ​റ​ഞ്ഞു. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി റൂ​റ​ൽ എ​സ് പി ​അ​റി​യി​ച്ചു.

Related posts