വി​ജ​യ​ല​ക്ഷ്മി നാട്ടിലെത്തിയത് ഒരു മാസം മുമ്പ്‌! യുവതി മരിച്ച നിലയിൽ കാണപ്പെട്ട സംഭവം; ജീവനൊടുക്കിയതെന്നു പ്രാഥമിക നിഗമനം

ചാ​രും​മൂ​ട് :താ​മ​ര​ക്കു​ളം ച​ത്തി​യ​റ പു​തു​ച്ചി​റ​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

താ​മ​ര​ക്കു​ളം പ​ച്ച​ക്കാ​ട് ആ​മ്പാ​ടി​യി​ൽ പ്ര​ദീ​പി​ന്റെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി(33) യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

പാ​വു​മ്പ​യി​ലെ കു​ടും​ബ​വീ​ടാ​യ ക​രി​ഞ്ഞ​പ്പ​ള്ളി പ​ടീ​റ്റ​തി​ൽ നി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5-30 ഓ​ടെ സ​മീ​പ​ത്തു​ള്ള ചി​റ​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ വി​ജ​യ​ല​ക്ഷ​മി​യെ രാ​വി​ലെ 7-30 ഓ​ടെ ക്ഷേ​ത്ര​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള പു​തു​ച്ചി​റ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​

ഇ​വ​രു​ടെ സ്കൂ​ട്ട​ർ ചി​റ​യ്ക്ക് സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു . മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ചി​റ​യു​ടെ ക​ട​വി​ൽ നി​ന്നും ചെ​രു​പ്പു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.​

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വി​നും ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം ബാം​ഗ്ലൂ​രി​ലാ​യി​രു​ന്നു​ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത് . ഒ​രു മാ​സം മു​മ്പ് കു​ട്ടി​ക​ൾ​ക്കൊ​പ്പം നാ​ട്ടി​ൽ വ​ന്ന വി​ജ​യ​ല​ക്ഷ്മി പാ​വു​മ്പ​യി​ലെ സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment