പാട്ടാണ് പ്രശ്‌നം! വിജയ്, സൂര്യ ആരാധകര്‍ തമ്മില്‍ കാട്ടാക്കടയില്‍ പൊരിഞ്ഞയടി; കമ്പിപ്പാര കൊണ്ട് അടിയേറ്റ് വിജയ് ആരാധകന്‍ മെഡിക്കല്‍ കോളജില്‍

കാ​ട്ടാ​ക്ക​ട: ത​മി​ഴ് താ​ര​ങ്ങ​ളു​ടെ ആ​രാ​ധ​ക​ർ എ​റ്റു​മു​ട്ടി, യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. വി​ജ​യ്, സൂ​ര്യ ആ​രാ​ധ​ക​ർ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. സൂ​ര്യ ആ​രാ​ധ​ക​നാ​യ വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് ക​രി​മ​ര​ത്തി​ൻ​മൂ​ട് വീ​ട്ടി​ൽ ഷി​ജു (22) വി​നാ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

വി​ള​പ്പി​ൽ​ശാ​ല ചെ​റു​കോ​ട് ജം​ഗ്ഷ​നി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​രു​വി​ഭാ​ഗ​ത്തെ​യും ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ചെ​റു​കോ​ട് ജം​ഗ്ഷ​നി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കൊ​ച്ചു കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​രി​പാ​ടി​ക്ക് ശേ​ഷം സൂ​ര്യ അ​ഭി​ന​യി​ച്ച സി​നി​മ​യി​ലെ പാ​ട്ടു​ക​ളി​ട്ട് ഷി​ജു​വും സം​ഘ​വും നൃ​ത്തം ചെ​യ്തു. ഈ ​സ​മ​യം വി​ജ​യ് ഫാ​ൻ​സു​കാ​രാ​യ ഇ​രു​പ​തോ​ളം പേ​ർ വി​ജ​യ് അ​ഭി​ന​യി​ച്ച സി​നി​മ​യി​ലെ പാ​ട്ടി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​ത് സൂ​ര്യ ഫാ​ൻ​സു​കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല.

തു​ട​ർ​ന്നു ന​ട​ന്ന വാ​ക്കു​ത​ർ​ക്കം കൈ​യാങ്കളി​യി​ലെ​ത്തി. ഇ​തി​നി​ടെ വി​ജ​യ് ആ​രാ​ധ​ക​രി​ലൊ​രാ​ൾ ക​മ്പി​പ്പാ​ര കൊ​ണ്ട് ഷി​ജു​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഷി​ജു​വി​ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ണ് ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഷി​ജു​വി​നെ വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts