ഈ ചിത്രം പുറത്തെത്തുന്നതോടെ കയാദു മലയാളത്തിന്റെ അഭിമാന താരമായി മാറും ! കയാദുവിനെക്കുറിച്ച് വിനയന്‍ പറയുന്നതിങ്ങനെ…

വിനയന്‍ സംവിധാനം ചെയ്യുന്ന ചരിത്ര ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് അണിയറയില്‍ പുരോഗമിക്കുകയാണ്. ചരിത്രം പറയുന്ന ചിത്രത്തില്‍ നടന്‍ സിജു വില്‍സനാണ് നായകനാവുന്നത്.

ഹിന്ദി മോഡല്‍ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ കയാദുവിനെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകാണ് വിനയന്‍.

നായകന്റേതുപോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയാണ് ചിത്രത്തിലുള്ളത് എന്നാണ് വിനയന്‍ പറയുന്നത്.

‘പത്തൊന്‍പതാം നുറ്റാണ്ടി’ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറുമെന്നാണ് വിനയന്റെ വാക്കുകള്‍.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് …

19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ച അവഗണനയും, അപമാനവും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഹീനമായിരുന്നു..

നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികള്‍ക്കും, അയ്യന്‍കാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്റെ പടവാളുയര്‍ത്തിയിരുന്നു.

ആ നായകന്റെയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’…..

ഇതിലെ നായകന്‍ സിജു വില്‍സണ്‍ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തില്‍ എത്തും എന്നു ഞാന്‍ പറഞ്ഞിരുന്നു..

അതുപോലെ തന്നെ ‘പത്തൊന്‍പതാം നുറ്റാണ്ടി’ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും..

ഇന്നു മലയാളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയില്‍,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂര്‍ത്തങ്ങളും, രംഗങ്ങളും ആകര്‍ഷകമായി ഒരുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

മലയാളത്തിലെ അന്‍പതോളം പ്രശസ്ത നടീനടന്‍മരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച നിര്‍മ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്‌നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ…വിനയന്‍..

Related posts

Leave a Comment