മന്ത്രി ബിന്ദു കൃഷ്ണ ചിറയിൻകീഴിനും സ്വന്തം

തി​രു​വ​ന​ന്ത​പു​രം : കൊ​ല്ല​ത്തി​ന്‍റെ മ​ന്ത്രി​യാ​യ അ​ഡ്വ​ക്കേ​റ്റ് ബി​ന്ദു കൃ​ഷ്ണ ചി​റ​യി​ൻ​കീ​ഴി​നും സ്വ​ന്തം. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​നി യാ​യ ബി​ന്ദു കൃ​ഷ്ണ ചി​റ​യി​ൻ​കീ​ഴി​ന്‍റെ മ​രു​മ​ക​ൾ കൂ​ടി​യാ​ണ്. അ​തി​നാ​ൽ ബി​ന്ദു കൃ​ഷ്ണ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന മ​ന്ത്രി പ​ദ​ത്തി​ൽ കൊ​ല്ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് പു​റ​മേ ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ​ക്കേ​റ്റ് എ​സ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ സ​ഹ​ധ​ർ​മി​ണി​യാ​ണ് ബി​ന്ദു കൃ​ഷ്ണ.

അ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ങ്ങു​ഴി നാ​ലു​മു​ക്ക് ഇ​ട​ഞ്ഞും​മൂ​ല പ്ര​സ​ന്ന ഭ​വ​നി​ലാ​ണ് ബി​ന്ദു കൃ​ഷ്ണ​യെ കൃ​ഷ്ണ​കു​മാ​ർ വി​വാ​ഹം ക​ഴി​ച്ച് കൊ​ണ്ടു​വ​ന്ന​ത്. വി​ദ്യാ​ർ​Lf കാ​ല​ഘ​ട്ടം മു​ത​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന ബി​ന്ദു കൃ​ഷ്ണ മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി ഭാ​ര​വാ​ഹി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്നു.

ചി​റ​യി​ൻ​കീ​ഴ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം മു​ൻ​പ് മ​ത്സ​രി​ച്ചി​രു​ന്നു എ​ന്നാ​ൽ ആ ​പ്രാ​വ​ശ്യം എ​ൽ​ഡി​എ​ഫി​ലെ അ​ഡ്വ. സ​മ്പ​ത്തി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ചി​റ​യി​ൻ​കീ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​മാ​യി ദീ​ർ​ഘ​കാ​ല​മാ​യി ന​ല്ല സൗ​ഹൃ​ദ​വും സ്നേ​ഹ​ബ​ന്ധ​വും ബി​ന്ദു കൃ​ഷ്ണ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു. ‌‌‌

ശാ​ർ​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ബി​ന്ദു കൃ​ഷ്ണ എ​ത്തു​മാ​യി​രു​ന്നു. സ്ത്രീ​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന ബി​ന്ദു കൃ​ഷ്ണ​യെ ചി​റ​യി​ൻ​കീ​ഴി​ലെ ജ​ന​ങ്ങ​ൾ ഏ​റെ സ്നേ​ഹ ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment