ഭൂ​മി​യു​ടെ പ്രീ​മി​യം സ​ബ്സ്ക്രി​പ്ഷ​ൻ പോ​ലെ, ജ​പ്പാ​നി​ലെ ആ​ദ്യ ദി​വ​സ​ത്തെ അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ഇ​ന്ത്യ​ൻ യു​വാ​വ്, വീ​ഡി​യോ വൈ​റ​ൽ

ജ​പ്പാ​നി​ലെ ത​ന്‍റെ ആ​ദ്യ ദി​വ​സ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഒ​രു ഇ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്പ​റും ക​ൺ​ഡ​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ ദേ​വ് വി​ജ​യ് വ​ർ​ഗി​യ ആ​ണ് ജ​പ്പാ​നി​ലെ ദൈ​നം​ദി​ന ജീ​വി​ത കാ​ഴ്ച​ക​ളെ “ഭൂ​മി​യു​ടെ പ്രീ​മി​യം സ​ബ്സ്ക്രി​പ്ഷ​ൻ” എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. ജ​പ്പാ​നി​ൽ എ​ത്തി​യ ശേ​ഷം ത​ന്‍റെ പു​തി​യ വീ​ടി​ന് ചു​റ്റു​മു​ള്ള പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ ന​ട​ത്ത​ത്തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹം ഈ ​വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്.

ഭ​ക്ഷ​ണ​ത്തി​ലോ ഭാ​ഷ​യി​ലോ ആ​യി​രി​ക്കും ത​നി​ക്ക് ആ​ദ്യ​മാ​യി സാം​സ്കാ​രി​ക​മാ​യ വ്യ​ത്യാ​സം അ​നു​ഭ​വ​പ്പെ​ടു​ക എ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും എ​ന്നാ​ൽ അ​വി​ടു​ത്തെ ചെ​റി​യ കാ​ര്യ​ങ്ങ​ൾ പോ​ലും ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. “ഇ​തൊ​രു വേ​റെ ത​ന്നെ ലോ​കം പോ​ലെ തോ​ന്നു​ന്നു, ദേ​വ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​വി​ലെ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നാ​യി അ​ദ്ദേ​ഹം പോ​യ​ത് അ​ടു​ത്തു​ള്ള ഒ​രു ‘7-ഇ​ല​വ​ൻ’ ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റി​ലേ​ക്കാ​ണ്. ജ​പ്പാ​നി​ൽ ഇ​ത്ത​രം സ്റ്റോ​റു​ക​ൾ ഫ്ര​ഷ് ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ​ക്കും പേ​രു​കേ​ട്ട​താ​ണ്. ജ​പ്പാ​നി​ൽ വി​ശ​ക്കു​മ്പോ​ൾ അ​ടു​ത്ത് ഒ​രു 7-ഇ​ല​വ​ൻ സ്റ്റോ​റു​ണ്ടെ​ങ്കി​ൽ പി​ന്നെ ഒ​ന്നി​നെ​യും കു​റി​ച്ച് ആ​കു​ല​പ്പെ​ടേ​ണ്ട​തി​ല്ല എ​ന്ന പൊ​തു​സം​സാ​രം ശ​രി​യാ​ണെ​ന്ന് അ​ദ്ദേ​ഹം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

എ​ന്നി​രു​ന്നാ​ലും, ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഞെ​ട്ടി​ച്ച കാ​ഴ്ച ത​ന്‍റെ വീ​ടി​ന് തൊ​ട്ടു​പി​ന്നി​ലാ​യി​രു​ന്നു എ​ന്ന് ദേ​വ് പ​റ​യു​ന്നു. അ​വി​ടു​ത്തെ ഓ​ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ളം അ​ത്ര​യ​ധി​കം തെ​ളി​ഞ്ഞ​താ​യി​രു​ന്നു. ആ ​കാ​ഴ്ച​യാ​ണ് ജ​പ്പാ​ൻ എ​ത്ര​ത്തോ​ളം വൃ​ത്തി​യു​ള്ള രാ​ജ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്ത​ത്.

സാ​ധാ​ര​ണ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പ​ക​രം, ഒ​രു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ പൊ​തു​വാ​യ അ​ച്ച​ട​ക്ക​ത്തെ​യും വൃ​ത്തി​യെ​യും കു​റി​ച്ച് സം​സാ​രി​ച്ച​തു​കൊ​ണ്ട് ത​ന്നെ വീ​ഡി​യോ ആ​ളു​ക​ൾ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​തി​നോ​ട​കം 3.9 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ ഈ ​വീ​ഡി​യോ കാ​ണു​ക​യും 30 ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment