സ്ട്രോ​ബെ​റി മൂ​ൺ ഇ​ന്ന് രാ​ത്രി ദൃ​ശ്യ​മാ​കും: ഇ​ന്ത്യ​യി​ൽ കാ​ണേ​ണ്ട സ​മ​യം അ​റി​യാം

ആ​കാ​ശ​വി​സ്മ​യ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ വേ​ന​ൽ​ക്കാ​ല പൂ​ർ​ണ്ണ​ച​ന്ദ്ര​നാ​യ സ്ട്രോ​ബെ​റി മൂ​ൺ ഇ​ന്ന് രാ​ത്രി വാ​നി​ൽ തെ​ളി​യും. സാ​ധാ​ര​ണ പൗ​ർ​ണ​മി​ക​ളേ​ക്കാ​ൾ ച​ക്ര​വാ​ള​ത്തോ​ട് ചേ​ർ​ന്ന് ദൃ​ശ്യ​മാ​കു​ന്ന​തി​നാ​ൽ സ്വ​ർ​ണ​നി​റ​ത്തി​ലോ ആ​മ്പ​ർ നി​റ​ത്തി​ലോ ആ​യി​രി​ക്കും ഇ​ന്ന് ച​ന്ദ്ര​ൻ കാ​ണ​പ്പെ​ടു​ക.

പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ച​ന്ദ്ര​ന് ചു​വ​പ്പ് നി​റ​മോ പി​ങ്ക് നി​റ​മോ ഉ​ണ്ടാ​യി​രി​ക്കി​ല്ല. അ​മേ​രി​ക്ക​യി​ലെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​ണ് ഈ ​പേ​രി​ന് പി​ന്നി​ൽ. ജൂ​ൺ മാ​സ​ത്തി​ലാ​ണ് അ​വി​ടെ സ്ട്രോ​ബെ​റി പ​ഴ​ങ്ങ​ൾ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ദൃ​ശ്യ​മാ​കു​ന്ന പൂ​ർ​ണ​ച​ന്ദ്ര​നെ അ​വ​ർ ‘സ്ട്രോ​ബെ​റി മൂ​ൺ’ എ​ന്ന് വി​ളി​ച്ചു​പോ​ന്നു. ചി​ല സം​സ്കാ​ര​ങ്ങ​ളി​ൽ ഇ​തി​നെ ‘റോ​സ് മൂ​ൺ’ എ​ന്നും ‘ഹ​ണി മൂ​ൺ’ എ​ന്നും വി​ളി​ക്കാ​റു​ണ്ട്.

ജൂ​ൺ 21ലെ ​കോ​ടീ​ന സൂ​ര്യ​ൻ ക​ഴി​ഞ്ഞു​വ​രു​ന്ന ആ​ദ്യ​ത്തെ വെ​ളു​ത്ത​വാ​വാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, 2026ൽ ​ആ​കാ​ശ​ത്ത് ഏ​റ്റ​വും താ​ഴ്ന്ന പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന പൂ​ർ​ണ്ണ​ച​ന്ദ്ര​ൻ കൂ​ടി​യാ​യി​രി​ക്കും ഇ​ത്. രാ​ത്രി മു​ഴു​വ​ൻ തെ​ക്ക​ൻ ച​ക്ര​വാ​ള​ത്തോ​ട് ചേ​ർ​ന്നാ​യി​രി​ക്കും ഇ​തി​ന്‍റെ സ്ഥാ​നം.

ഇ​ന്ത്യ​ൻ സ​മ​യ​പ്ര​കാ​രം ജൂ​ൺ 30 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 5:27നാ​ണ് ച​ന്ദ്ര​ൻ അ​തി​ന്‍റെ പൂ​ർ​ണ പ്ര​കാ​ശ​ത്തി​ൽ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലു​ള്ള​വ​ർ​ക്ക് ഇ​ത് കാ​ണാ​നു​ള്ള ഏ​റ്റ​വും ന​ല്ല സ​മ​യം ജൂ​ൺ 29 തി​ങ്ക​ളാ​ഴ്ച (ഇ​ന്ന്) വൈ​കു​ന്നേ​രം ച​ന്ദ്രോ​ദ​യ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്.

ഡ​ൽ​ഹി, മും​ബൈ, ബെം​ഗ​ളൂ​രു, കൊ​ൽ​ക്ക​ത്ത തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം വൈ​കു​ന്നേ​രം 7:00 മ​ണി​യോ​ടെ ച​ന്ദ്രോ​ദ​യം സം​ഭ​വി​ക്കും. സൂ​ര്യാ​സ്ത​മ​യ​ത്തി​ന് ശേ​ഷം തെ​ക്കു​കി​ഴ​ക്ക​ൻ ച​ക്ര​വാ​ള​ത്തി​ലേ​ക്ക് നോ​ക്കി​യാ​ൽ ഈ ​പ്ര​തി​ഭാ​സം കാ​ണാം. ജൂ​ൺ 28, 29, 30 തീ​യ​തി​ക​ളി​ൽ ച​ന്ദ്ര​ൻ പൂ​ർ​ണ​രൂ​പ​ത്തി​ൽ ത​ന്നെ ദൃ​ശ്യ​മാ​കു​മെ​ന്ന​തി​നാ​ൽ, ഇ​ന്ന് മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണെ​ങ്കി​ൽ പോ​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് കാ​ണാ​ൻ അ​വ​സ​ര​മു​ണ്ട്.

ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് ത​ന്നെ സ്ട്രോ​ബെ​റി മൂ​ൺ വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ക്കും. കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ൾ​ഭാ​ഗം, ന​ദീ​തീ​ര​ങ്ങ​ൾ, ക​ട​ൽ​ത്തീ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കാ​ണാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യം. ന​ഗ​ര​ങ്ങ​ളി​ലെ അ​മി​ത​മാ​യ വെ​ളി​ച്ച​ത്തി​ൽ നി​ന്ന് മാ​റി ഇ​രു​ണ്ട അ​ന്ത​രീ​ക്ഷ​മു​ള്ള സ്ഥ​ല​ങ്ങ​ളാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ കാ​ണാം. ഇ​ന്ത്യ​യി​ൽ ല​ഡാ​ക്ക്, സ്പി​തി വാ​ലി, റാ​ൻ ഓ​ഫ് ക​ച്ച്, ജ​യ്സാ​ൽ​മീ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മി​ക​ച്ച രീ​തി​യി​ൽ ഇ​ത് ദൃ​ശ്യ​മാ​കും.

Related posts

Leave a Comment