ഡി​സ്നി വേ​ൾ​ഡി​ലേ​ക്ക് ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സി​ഡ്നി സ്റ്റി​ന്ന​ർ, എ​ന്‍റെ സ​ന്തോ​ഷ​ത്തി​ന്‍റെ ഇ​ട​മാ​ണ​ത്; ച​ർ​ച്ച​യാ​യി യു​വ​തി​യു​ടെ വീ​ഡി​യോ

ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ക​ളി​ൽ നി​ന്നും മാ​ന​സി​ക സ​മ​ർ​ദ്ദ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ എ​ല്ലാ മാ​സ​വും ഡി​സ്നി വേ​ൾ​ഡി​ലേ​ക്ക് ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സി​ഡ്നി സ്റ്റി​ന്ന​ർ എ​ന്ന യു​വ​തി​യു​ടെ പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ടെ​ക് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഈ ​ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​നി, ത​ന്‍റെ ഈ ​യാ​ത്ര​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ടി​ക് ടോ​ക്കി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്.

ന്യൂ​യോ​ർ​ക്കി​ലെ അ​തി​വേ​ഗ ജീ​വി​ത​ശൈ​ലി​യും ക​ഠി​ന​മാ​യ ജോ​ലി​യും ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​ക സ​മ​ർ​ദ്ദം കു​റ​യ്ക്കു​ക.​ഒ​രു ദി​വ​സം മാ​ത്ര​മു​ള്ള പെ​ട്ടെ​ന്നു​ള്ള ഒ​റ്റ​യ്ക്കു​ള്ള യാ​ത്ര​ക​ൾ .പു​ല​ർ​ച്ചെ 3:00 അ​ല്ലെ​ങ്കി​ൽ 4:00 മ​ണി​ക്ക് എ​ഴു​ന്നേ​റ്റ് ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ആ​ദ്യ വി​മാ​ന​ത്തി​ൽ ഓ​ർ​ലാ​ൻ​ഡോ​യി​ലേ​ക്ക് തി​രി​ക്കു​ന്നു. രാ​വി​ലെ 9:00 മ​ണി​ക്ക് ഡി​സ്നി വേ​ൾ​ഡി​ൽ എ​ത്തും.

ഒ​രു ദി​വ​സം മു​ഴു​വ​ൻ ഡി​സ്നി വേ​ൾ​ഡി​ൽ ചി​ല​വ​ഴി​ച്ച ശേ​ഷം, രാ​ത്രി​യി​ലെ അ​വ​സാ​ന വി​മാ​ന​ത്തി​ൽ തി​രി​ച്ച് അ​ർ​ദ്ധ​രാ​ത്രി​യോ​ടെ ന്യൂ​യോ​ർ​ക്കി​ലെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തും. പ​ണം ലാ​ഭി​ക്കാ​നാ​യി ഡി​സ്നി വേ​ൾ​ഡി​ന്റെ വാ​ർ​ഷി​ക പാ​സ് സ്വ​ന്ത​മാ​ക്കി. ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ഓ​ർ​ലാ​ൻ​ഡോ​യി​ലേ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള റൗ​ണ്ട് ട്രി​പ്പ് ഫ്ലൈ​റ്റ് ടി​ക്ക​റ്റു​ക​ളാ​ണ് സി​ഡ്നി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഡി​സ്നി വേ​ൾ​ഡ് എ​പ്പോ​ഴും എ​ന്‍റെ സ​ന്തോ​ഷ​ത്തി​ന്‍റെ ഇ​ട​മാ​ണ്. ജീ​വി​തം ക​ഠി​ന​മാ​കു​മ്പോ​ൾ, മാ​സ​ത്തി​ലൊ​രി​ക്ക​ൽ എ​നി​ക്കാ​യി മാ​ത്രം മാ​റ്റി​വെ​ക്കാ​ൻ കു​റ​ച്ചു സ​മ​യം ഉ​ണ്ടെ​ന്ന് അ​റി​യു​ന്ന​ത് സ​ന്തോ​ഷം ന​ൽ​കു​ന്നു” എ​ന്ന് സി​ഡ്നി വ്യ​ക്ത​മാ​ക്കു​ന്നു.

 

Related posts

Leave a Comment