കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പും മാ​ത്രം; അ​ന്തി​മ ധാ​ര​ണ​യാ​യി

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വും ന​ൽ​കും. ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പി.​ജെ.​ജോ​സ​ഫി​നെ അ​റി​യി​ച്ചു. ര​ണ്ട് മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട് മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ മ​ന്ത്രി​യാ​യ മോ​ൻ​സ് ജോ​സ​ഫി​ന് ജ​ല​വി​ഭ​വ​മോ കൃ​ഷി വ​കു​പ്പോ ല​ഭി​ക്കും. അ​തേ​സ​മ​യം യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ ആ​രൊ​ക്കെ ഉ​ണ്ടാ​കും എ​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും.

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ ഇ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റും. മ​റ്റ് മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ൽ ച‍​ർ​ച്ച തു​ട​രു​ക​യാ​ണ്. ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര ഉ​റ​പ്പി​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് ധ​ന​വ​കു​പ്പ് കി​ട്ടി​യേ​ക്കും. അ​നൂ​പ് ജേ​ക്ക​ബും മാ​ണി സി.​കാ​പ്പ​നും ടേം ​വ്യ​വ​സ്ഥ​യി​ൽ മ​ന്ത്രി​മാ​രാ​കും. ഇ​തി​ൽ ഇ​വ​ർ​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment